Breaking News

ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…

ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…

കടലാക്രമണം രൂക്ഷമായ കൊച്ചിയിലെ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഖി ദുരന്തത്തെത്തുടർന്ന് കടലാക്രമണം രൂക്ഷമായപ്പോൾ ചെല്ലാനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം തീരസംരക്ഷണത്തിനായി സർക്കാർ ശാസ്ത്രീയ പരിഹാരങ്ങൾ ഉറപ്പു നൽകിയതിനെത്തുടർന്നാണ് പിൻവലിച്ചത്. സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ പാരിസ്ഥിതിക പഠനങ്ങൾ നടത്തി തെക്കേ ചെല്ലാനം മുതൽ സൗദി വരെ കടൽഭിത്തി തകർന്ന ഇടങ്ങളിൽ ജിയോ ട്യൂബുകളുടെ സ്ഥാപനം, ഐ ഐ ടി അംഗീകരിച്ച രണ്ട് പുലിമുട്ടുകളുടെ നിർമ്മാണം തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുകയുണ്ടായി. ഇക്കാര്യങ്ങൾക്കായി ഫണ്ട് ഒരു തടസ്സമാകില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. സർക്കാരിന്റെ ഉറപ്പുകളെത്തുടർന്ന് സമരം അവസാനിപ്പിച്ച സമരസമിതി പിരിച്ചുവിട്ട് പതിവ് ആലസ്യത്തിലേക്ക് പിന്മടങ്ങാൻ തയ്യാറായിരുന്നില്ല. സമിതിക്ക് ലഭിച്ച വാഗ്ദാനങ്ങൾ ജലരേഖകളാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിലേക്കാണ് പിന്നീട് ജനങ്ങൾ കടന്നത്. ചർച്ചയിൽ സർക്കാർ പറഞ്ഞ സമയപരിധിക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചെല്ലാനത്തിന്റെ വിവിധ മേഖലകളിൽ കൗണ്ട് ഡൗൺ ബോർഡുകൾ സ്ഥാപിച്ചു. കൂടാതെ യഥാസമയം നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കപ്പെടുന്നുണ്ടെന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ പോയി ഉറപ്പ് വരുത്തുകയും ചെയ്തു. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ അവശ്യം പ്രകടിപ്പിക്കേണ്ട ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഉറപ്പുകൾ പക്ഷെ പാലിക്കപ്പെട്ടില്ല. അനുവദിച്ച സമയപരിധി അടുത്തയാഴ്ച അവസാനിക്കും. മറ്റൊരു മഴക്കാലത്തിന് ഇനി അധിക നാളില്ല. ചെല്ലാനം വീണ്ടും ദുരിതത്തിന്റെ കയത്തിലേക്ക് എടുത്തെറിയപ്പെടാനുള്ള സാധ്യതകളാണ് ഉരുണ്ടുകൂടുന്നത്. ഈ സാഹചര്യത്തിലാണ് ചെല്ലാനം ജനകീയ സമിതി വീണ്ടും സമരരംഗത്തേക്കിറങ്ങുന്നത്. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ ഏപ്രിൽ 30 ന് ചെല്ലാനത്ത് വഞ്ചനാ ദിനമായിരിക്കുമെന്ന് ചെല്ലാനം ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. അന്നേ ദിവസം നടക്കുന്ന പ്രകടനത്തിന് ശേഷം പഞ്ചായത്തിന് മുന്നിൽ നടക്കുന്ന സമ്മേളനത്തിൽ സമരപ്രഖ്യാപനം നടക്കും


Related Articles

വരാപ്പുഴ, എന്റെ അതിരൂപത

”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ അക്കാഡമി അംഗമായി നിയമിച്ചു

നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍

കൊവിഡില്‍ പോര്‍മുഖം തുറന്ന് രാഷ്ട്രീയക്കാര്‍; ആശങ്കയില്‍ ജനം

ആരോപണവും പ്രത്യോരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും തകര്‍ത്താടുമ്പോള്‍ കേരളത്തിലെ സാധാരണജനത ഇപ്പോഴും കൊവിഡ് ആശങ്കയിലാണ്. വൈറസ് വ്യാപന പ്രതിരോധത്തെ രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് പ്രതിരോധത്തിലാക്കുമോ എന്ന ശങ്കയിലാണ് ജനം. കൊച്ചി:

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*