ചെല്ലാനം തീരസംരക്ഷണം: സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി

ചെല്ലാനം തീരസംരക്ഷണം: സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആര്‍എല്‍സിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിന്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബര്‍ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കും.  നിലവില്‍ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കും.
കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍  ജനകീയരേഖ കൈമാറി. കെആര്‍എല്‍സിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തി. യോഗത്തില്‍ സംബന്ധിക്കേണ്ടിയിരുന്ന ധനമന്ത്രി ഡോ തോമസ് ഐസക്, മത്സ്യവകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ പങ്കെടുക്കാനായില്ല.
തീരദേശ പഠനത്തിനായി കെആര്‍എല്‍സിസി ആരംഭിച്ച കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെയും ചര്‍ച്ചകളെയും തുടര്‍ന്നാണ്  നാട്ടറിവുകളുടെ പി
ന്‍ബലത്തില്‍ നാല് ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ധരുടെയും പ്രാദേശിക വാസികളുടെയും ചര്‍ച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്. പി.ആര്‍ കുഞ്ഞച്ചന്‍ ജനകീയരേഖ അവതരിപ്പിച്ചു. എ.എം ആരിഫ് എംപി, കെ.ജെ. മാക്സി എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. പയസ് ആറാട്ടുകുളം, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടര്‍ ഫാ. അന്റണിറ്റോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ വൈസ് പ്രസിഡണ്ട് ടി.എ ഡാല്‍ഫിന്‍, ജോണ്‍ ബ്രിട്ടോ, ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍, റവ.ഡോ. മരിയാന്‍ അറയ്ക്കല്‍, ഫാ. തോമസ് തറയില്‍, ഫാ. അലക്സ് കുരിശുപറമ്പില്‍, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Related Articles

പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

നെയ്യാറ്റിന്‍കര: മധ്യ അമേരിക്കയിലെ പാനമയില്‍ നടന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വഭാഗ്യം ലഭിച്ച് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവല്‍. ഫ്രാന്‍സിസ്

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി ബിഷപ് ഡോ. ജോസഫ് കരിയിലുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ജാതിമതചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഇമാം മൗലാന ഉമര്‍ അഹമ്മദ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*