Breaking News

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും: പരമ്പര, ഭാഗം 2

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും: പരമ്പര, ഭാഗം 2

ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങി; ഉദ്യോഗസ്ഥര്‍ അള്ളുവച്ചു

ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനായി ഭൂമി ഏറ്റെടുക്കുന്നത് മരവിപ്പിക്കുക എന്ന ഉദ്യോഗസ്ഥഅജണ്ട തുടക്കം മുതലേ വ്യക്തമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വാന്‍സ് പൊസഷനില്‍ ഭൂമി ഏറ്റെടുക്കുവാന്‍ മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി നല്‍കിയ ഉത്തരവ് ജില്ലാ കളക്ടറെ പോലും അറിയിക്കാതെ എറണാകുളം റവന്യൂ ഉദ്യോഗസ്ഥര്‍ ചവുകുട്ടയിലിട്ട നടപടി ഇതിന് തെളിവാണ്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 2013 സെപ്തംബര്‍ നാലിന് റവന്യൂ,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒരു യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയിരുന്നു. ഭൂമി ഏറ്റൈടുക്കുന്നതിന് എറണാകുളം ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയ സ്റ്റേറ്റ് ഹൈലെവല്‍ കമ്മിറ്റി യോഗം ചേരുന്നതിന്റെ തലേ ദിവസമായിരുന്നു മന്ത്രി ഈ യോഗം വിളിച്ചത്. ഹാര്‍ബര്‍ നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി ക്രമീകരിക്കപ്പെട്ടിരുന്നു എന്നു ഈ നടപടി വ്യക്തമാക്കുന്നു. യോഗത്തില്‍ കളക്ടറെ പ്രതിനിധീകരിച്ച് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറാണ് പങ്കെടുത്തത്.
ഭൂമി അഡ്വാന്‍സ് പൊസഷനില്‍ എടുക്കുവാന്‍ ഭൂവുടമകള്‍ സമ്മതം നല്‍കിയിട്ടുള്ളതായി എംഎല്‍എ യോഗത്തില്‍. അറിയിച്ചു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എംഎല്‍എ ടെലഫോണിലൂടെ ഭൂവുടമകളുമായി സംസാരിച്ച് ഉറപ്പ് വരുത്തിയതിനെ തുടര്‍ന്ന്് ചെല്ലാനം വില്ലേജില്‍ സര്‍വ്വേ 443, 446, 447, 448, 449ല്‍ പെട്ട 3 ഏക്കര്‍ 22 സെന്റ് ഭൂമി അഡ്വാന്‍സ് പൊസഷനില്‍ എടുക്കുവാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹൈലെവല്‍ കമ്മിറ്റി അനുമതി ലഭിച്ചാലുടനെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണെന്നും വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ ഭൂമി അഡ്വാന്‍സ് പൊസഷനില്‍ എടുക്കുന്നതാണെന്നും പ്രസ്തുത യോഗത്തില്‍ ഡെപ്യൂട്ടി കളക്ടറും ഭൂമി ലഭ്യമായാലുടനെ രണ്ടാംഘട്ട നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണെന്ന്് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും മന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. 2013 സെപ്തംബര്‍ അഞ്ചിന് ചേര്‍ന്ന ഹൈലെവല്‍കമ്മിറ്റി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഏ.ഛ. (ഞ)േചീ.5371/ 13/ഞഉ നമ്പറായി റവന്യൂ സെക്രട്ടറി 04.10.2013ല്‍ ഉത്തരവ് പുറപ്പെടുവിച്ചു.
2013 നവംബര്‍ 30ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനവും വന്നു. തുടര്‍ന്ന് ഭൂമി അഡ്വാന്‍സ് പൊസഷനില്‍ എടുക്കുവാനുള്ള മന്ത്രിയുടെ ഔദ്യോഗിക നിര്‍ദ്ദേശം ഡിസംബര്‍ 5ന് കളക്ടര്‍ക്ക് ലഭിച്ചു. എന്നാല്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) മന്ത്രിക്ക് നല്‍കിയ ഉറപ്പും മന്ത്രിയുടെ രേഖാമൂലമുള്ള നിര്‍ദേശവും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ പാലിച്ചില്ല. ഈ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പദ്ധതി പ്രദേശത്തെ ഭൂമി അഡ്വാന്‍സ് പൊസഷനില്‍ എടുത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനു കൈമാറാമായിരുന്നു. അങ്ങനെ 2014ല്‍ തന്നെ ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഔദ്യോഗികമായി നിലവില്‍ വരുകയും ചെയ്യുമായിരുന്നു. എന്തുകൊണ്ടാണ് കളക്ടര്‍ക്ക് ലഭിച്ച മന്ത്രിയുടെ നിര്‍ദേശം പാലിക്കാതെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവെച്ചത്? ഇതിനു മറുപടി പറയേണ്ടത് കളക്ടറും, ജനപ്രതിനിധികളും, വകുപ്പു മന്ത്രിമാരുമാണ്.
റവന്യൂ സെക്രട്ടറി 04.10.2013ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചെല്ലാനം ഫിഷിംഗ്ഹാര്‍ബര്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കേണ്ടതിന് ജില്ലാ പര്‍ച്ചേസ് കമ്മറ്റി (ഉഘജഇ) രൂപീകരിക്കുവാനും
വിലനിര്‍ണയം നടത്തി സ്റ്റേറ്റ്‌ലവല്‍ എംപവേഡ് കമ്മറ്റിയുടെ (ടഘഋഇ) അംഗീകാരത്തിന് ശുപാര്‍ശ സമര്‍പ്പിക്കുവാനും  നിര്‍ദേശിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികളുയുമായി ബന്ധപ്പെട്ട സുപ്രധാനവും പ്രാഥമികവുമായ നടപടികളാണ് ജില്ലാ പര്‍ച്ചേസ് കമ്മറ്റി രൂപീകരിക്കുന്നതും ടഘഋഇയുടെ അനുമതിക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നതും. ജില്ലാ പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ചു മാത്രമേ ഭൂവുടമകളുമായി ധാരണയിലെത്തി ഭൂമിവില സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കുവാന്‍ നിയമം അനുവദിക്കുന്നുള്ളു. ഭൂമിവില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം കണക്കുകുട്ടി ടഘഋഇ ക്ക് അയച്ച് അംഗീകാരം വാങ്ങാതെ ധനകാര്യ വകുപ്പ് ഒരു സാഹചര്യത്തിലും ഫണ്ട് അനുവദിക്കുകയുമില്ല. ഈ രണ്ടു വസ്തുതകളും നന്നായി അറിയുന്നവരാണ് എറണാകുളം ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനു വേണ്ടി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ലഭ്യമായി നാല് വര്‍ഷം പിന്നിടുമ്പോഴും എറണാകുളം ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മേല്‍പറഞ്ഞ രണ്ടു നിര്‍ദേശങ്ങളും നടപ്പാക്കിയിട്ടില്ല. നാളിതുവരെ ജില്ലാ പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ടഘഋഇക്ക് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തില്ല. എന്നാല്‍ ഗുരുതരമായ ഈ വീഴ്ചകളും നിയമലംഘനവും ബന്ധപ്പെട്ട മേലധികാരികള്‍ പരിശോധിക്കാനും തയ്യാറായിട്ടില്ല. എന്തുകൊണ്ട് ഈ സുപ്രധാന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിച്ചു എന്നതിനും ബന്ധപ്പെട്ടവര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. കാരണം, 2015ല്‍ അന്നത്തെ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ ഇടപെട്ട് അനുവദിപ്പിച്ച 10 കോടി രൂപയും, പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടാതെ പോയതിനെ തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍ എനിയമസഭയില്‍ അവതരിപ്പിച്ച് അനുവദിച്ചു വാങ്ങിയ 15 കോടിയും പിണറായി സര്‍ക്കാരിന്റെ 2018ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിച്ച് കൊച്ചി കെ. ജെ മാക്‌സി എംഎല്‍എ അനുവദിപ്പിച്ച 13 കോടി രൂപയുമെല്ലാം മത്സ്യബന്ധന ഹാര്‍ബര്‍ വകുപ്പിന്റെ ‘ഭരണാനുമതി ഉത്തരവില്‍’ മാത്രം ഒതുങ്ങുകയും ധനകാര്യവകുപ്പ് ഫണ്ട് അനുവദിച്ച് തുക വകയിരുത്താതിരിക്കുകയും ചെയ്ത സാഹചര്യങ്ങള്‍ സംജാതമായത് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ലവല്‍ എംപവേഡ് കമ്മിറ്റിക്ക് പ്രോപ്പോസല്‍ സമര്‍പ്പിച്ച് നിയമാനുസൃതം അംഗീകാരം വാങ്ങാതിരുന്നതു കൊണ്ട് മാത്രമാണ്. ജില്ലാ കളക്ടര്‍ ശുപാര്‍ശ സമര്‍പ്പിക്കാതെ എംപവേഡ് കമ്മിറ്റി അംഗീകാരം നല്‍കില്ലെന്നും എംപവേഡ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഫണ്ട് ലഭ്യമാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശുപാര്‍ശ സമര്‍പ്പിക്കാതിരുന്നിട്ടുള്ളത്. കളക്ടര്‍ സ്ഥലവില നിശ്ചയിച്ച് 07.12.2015ല്‍പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കി സ്റ്റേറ്റ്‌ലവല്‍ എംപവേഡ് കമ്മിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച് 2016ന്റെ ആദ്യ മാസങ്ങളില്‍ തന്നെ നിയമാനുസൃതം അംഗീകാരം വാങ്ങുവാന്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നു. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിന്റെ വികസന ത്തിന് ഭൂമി ഏറ്റെടുക്കാതിരിക്കുവാനുള്ള രഹസ്യഅജണ്ട നടപ്പാക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ജനത്തേയും ജനപ്രതിനിധികളെയും ഇക്കാലമത്രയും നോക്കു കുത്തികളാക്കുകയാണ് ചെയ്തത്. എറണാകുളം ജില്ലയിലെ ഇക്കാലമത്രയുമുള്ള ഇതര ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതു വ്യക്തമാക്കുന്നുണ്ട്.
ഒന്നിനു പിറകേ ഒന്നായി നിയമക്കുരുക്കുകള്‍

വികസനത്തിന് സ്ഥലമേറ്റെടുക്കലാണ് ഇന്ന് കേരളത്തെ സംബന്ധിച്ച ഏറ്റവും പ്രയാസമേറിയ നടപടി. ദേശീയപാതാ വികസനങ്ങളുടെ കാര്യത്തിലും ഗെയ്‌ലിന്റെ വാതക പൈപ്പ് ലൈന്‍ ഇടുന്നതിനും ഭൂമി വിട്ടുകൊടുക്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. പലയിടത്തും പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. അതേ സമയം ചെല്ലാനം ഹാര്‍ബറിനായി എല്ലാ ഭൂവടമകളും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായി. മറ്റു സാങ്കേതിക തടസങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഗസറ്റ്് വിജ്ഞാപനം പുറപ്പെടുവിച്ച് നാല് വര്‍ഷം പിന്നിടുമ്പോഴും ഒരു സെന്റ് ഭൂമിപോലൂം ഇവിടെ ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരോ കാരണം ഉന്നയിച്ച് നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് (ഘഅഞഞ അര,േ2013) സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ (ഞൗഹല)െ രൂപീകരിച്ചിട്ടില്ല എന്നതായിരുന്നു വിജ്ഞാപനശേഷം ഭൂമി ഏറ്റെടുക്കാതിരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആദ്യ തടസം. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കാലതാമസമുണ്ടായ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെടാതിരിക്കുവാന്‍ ചട്ടം നിലവില്‍ വരുന്നതുവരെ വിലയും നഷ്ടപരിഹാരവും മറ്റും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിശദമാക്കി വകുപ്പ് തലവനായ റവന്യൂ കമ്മീഷണര്‍ 20.05.2014ല്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ സര്‍ക്കുലര്‍ പൂഴ്ത്തിവെച്ചാണ് ചട്ടങ്ങള്‍ രുപീകരിച്ചിട്ടില്ല എന്ന തടസവാദം ഉന്നയിച്ച് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ 2014ലും 2015ലും നടപടികള്‍ മരവിപ്പിച്ചത്്.
2015 മേയ് 23ന് സംസ്ഥാനചട്ടങ്ങള്‍ നിലവില്‍ വന്നു. അപ്പോള്‍ ഉദ്യോഗസ്ഥര്‍ വിചിത്രമായ പുതിയൊരു തടസവാദവുമായി എത്തി. ചെല്ലാനം ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം 1894ലെ പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ളതായതിനാല്‍ ഹാര്‍ബര്‍ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം (ഞഎഇഠഘഅഞഞ അര,േ2013) ബാധകമല്ലെന്നും പുതിയ നിയമപ്രകാരമുള്ള വിജ്ഞാപനം വേണമെന്നുമായിരുന്നു പുതിയ തടസവാദം. ഈ തടസവാദം ഉന്നയിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍ 2016ലും 2017ലും മരവിപ്പിച്ചു. എന്നാല്‍, 2013ല്‍ നിയമം നിലവില്‍ വരുന്ന സമയം നിലവിലുണ്ടായിരുന്ന എല്ലാ ഭൂമി ഏറ്റെടുക്കല്‍ നടപടികളും 01.01.2014മുതല്‍ പുതിയ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ഞഎഇഠഘഅഞഞ അര,േ2013 ന്റെ 24 (1) (മ) വകുപ്പ് ഇത് വ്യവസ്ഥ ചെയ്യുന്നു. ഈ സ്റ്റാസ്റ്റ്യൂട്ടറി നിയമം ലംഘിച്ചു കൊണ്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഞഎഇഠഘഅഞഞ അര,േ 2013 ബാധകമല്ലെന്ന നിലപാട് സ്വീകരിച്ചത്. ഇത് ഭരണഘടനാ ലംഘനത്തിനു സമാനമായ നടപടിയാണ്.
നിയമത്തെ കുറിച്ച് അറിവുള്ളവര്‍ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിനാല്‍ ഉദ്യോഗസ്ഥരുടെ ഈ അട്ടിമറി ശ്രമവും പൊളിഞ്ഞു. പക്ഷേ അതുകൊണ്ടുമവര്‍ തോറ്റുപിന്മാറിയില്ല. മത്സ്യബന്ധന തുറമുഖ (ബി) വകുപ്പിന്റെ 2015 സെപ്തംബറിലെ ഒരു അഭ്യന്തര ഭരണാനുമതി ഉത്തരവിലെ ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ എന്ന പ്രയോഗം അവര്‍ ആയുധമാക്കി. ഭൂമിക്ക് ഏകവില നിശ്ചയിച്ച്, ആ വിലയ്ക്ക് ഭൂമി വിട്ടുനല്‍കുന്നതാണ എന്ന സമ്മതപത്രം ഭൂവുടമകളില്‍ നിന്നും വാങ്ങുന്നതിനുള്ള ശ്രമം തുടങ്ങി.
07.12.2015ല്‍ കളക്ടര്‍ നിശ്ചയിച്ച സ്ഥലവില ഏകവിലയായി നിശ്ചയിച്ചായിരുന്നു, ഈ നടപടി. ഞഎഇഠഘഅഞഞ അര,േ 2013 ന്റെ 26 (2)ാം വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്ന ഭൂമി വിലയുടെ ഇരട്ടിപ്പും, 30 (3)വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്ന 12% പലിശയും 30 (1)ാം വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്ന 100% നഷ്ടപരിഹാരവും ഒഴിവാക്കിയാണ് ഇപ്രകാരം ഏകവില നിശ്ചയിച്ചും താരതമ്യേന വിദ്യാഭ്യാസമില്ലാത്ത മത്സ്യത്തൊഴിലാളികളായ ഭൂഉടമകളെ ‘നെഗോഷ്യബിള്‍ പര്‍ച്ചേസി’ നുള്ള സര്‍ക്കാര്‍ ഉത്തരവുണ്ട്’ എന്നു ഭീഷണിപ്പെടുത്തിയുമാണ് ഉദ്യോഗസ്ഥര്‍ ഇപ്രകാരം ഭൂമി വില സമ്മതിപ്പിച്ച് സമ്മതപത്രം വാങ്ങിയത്.
2016 ഒക്‌ടോബര്‍ ഒന്നാം തീയതി വിളിച്ചു ചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ 22 ഭൂവുടമകളില്‍ 15 പേരില്‍ നിന്നും ഇപ്രകാരം സമ്മതപത്രം വാങ്ങിയെങ്കിലും ഇവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ലവല്‍ എംപവേഡ് കമ്മിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച് അംഗീകാരം വാങ്ങുകയോ ഭൂമി ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. മാത്രമല്ല, 70% ഭൂവുടമകളും ഇപ്രകാരം സമ്മതപത്രം ഒപ്പിട്ടുകൊടുത്തിട്ടും ബാക്കിയുള്ള വരും ഒപ്പിട്ടു നല്‍കാതെ ഭൂമി ഏറ്റെടുക്കുവാനാവില്ല എന്ന നിലപാട് സ്വീകരിച്ച് നടപടികള്‍ മരവിപ്പിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍, ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് പാര്‍ക്കിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ എറണാകുളം റവന്യൂ ജില്ലാ ഉദ്യോഗസ്ഥര്‍ ഘട്ടം ഘട്ടമായി ഭൂമി ഏറ്റെടുത്തിരുന്നു. തീരദേശ വികസന കാര്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ അവഗണന വ്യക്തമാക്കുന്നതാണ് ഉത്തമവിശ്വാസത്തോടെയല്ലാത്ത ഈ നടപടികള്‍. എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഫയല്‍ ചെയ്ത മുപ്പതോളം റിട്ട് ഹര്‍ജികളില്‍ 2017 ജൂലായ് 12നു വിധി പറഞ്ഞ കേരള ഹൈക്കോടതി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.
ചെല്ലാനം ഫിഷിംഗ്ഹാര്‍ബര്‍ ‘അട്ടിമറി’ക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തിയ ഏറ്റവും നീചമായ പ്രവര്‍ത്തിയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നിയമപരമായി ലാപ്‌സാക്കിയ നടപടി. കാലാവധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കാരണങ്ങള്‍ വിശദമാക്കി കാലാവധി നീട്ടിക്കിട്ടുവാന്‍ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും, വിജ്ഞാപന കാലാവധി അവസാനിക്കുന്ന മുറയ്ക്ക് എല്ലാ നടപടികളും ലാപ്‌സാകുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. (ടലര.25 ീള ഘഅഞഞ അര,േ 2013). ഇത് അറിഞ്ഞുകൊണ്ട് ബോധപൂര്‍വം തന്നെയാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ കാലാവധി നീട്ടി വാങ്ങാതെ 30.11.2013ലെ വിജ്ഞാപനം കാലപഹരണപ്പെടുത്തിയിട്ടുള്ളത് എന്നു വ്യക്തമാണ്.


Tags assigned to this article:
k

Related Articles

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍

കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്‌കൃത ഭാഷയാണ് മലയാളത്തിന്

ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ?

ഡോ. സിസ്റ്റര്‍ ജയ ജോസഫ് സിടിസി ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ എന്ന ചോദ്യത്തിന് സമാനമായ ഒരു ചോദ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നഥാനയേല്‍ പീലിപ്പോസിനോട് ചോദിച്ച ചോദ്യമാണ്:

‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

കൊല്ലം: ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*