Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-3 സ്വപനമായി തുടരുമോ, ചെല്ലാനം ഹാര്‍ബര്‍?

ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം കാലഹരണപ്പെടുന്നത് സംബന്ധിച്ച് ഒരു ഭൂവുടമ നല്കിയ വിവരാവകാശ അപേക്ഷക്ക് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായ സ്പെഷല്‍ തഹസില്‍ദാര്‍ നല്‍കിയത് വിചിത്രമായ മറുപടി. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റാറ്റിയൂട്ടറി നിയമം ബാധകമല്ലെന്നും അതുകൊണ്ട് വിജ്ഞാപനം കാലഹരണപ്പെടുന്ന വിവരം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല എന്നുമാണ്. വിജ്ഞാപനം കാലഹരണപ്പെടുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ബോധപൂര്‍വം കാലഹരണപ്പെടുത്തിയതാണെന്നും ഈ മറുപടിയില്‍ നിന്നു തന്നെ വ്യക്തമാണ്.
വിജ്ഞാപനം കാലഹരണപ്പെടുന്നതുമായി ബന്ധപ്പെട്ട് കെ. ജെ മാക്സി എംഎല്‍എയുടെ ഇടപെടല്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത് ഉദ്യോഗസ്ഥ ദുഷ്പ്രഭൂത്വത്തിന്റെ ഉദാഹരണമാണ്. വിജ്ഞാപനം കാലഹരണപ്പെടുകയാണെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കാലാവധിക്കുമുമ്പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ റവന്യൂമന്ത്രിക്ക് 08.07.2016ല്‍ കത്ത് നല്കി. വിജ്ഞാപനത്തിന്റെ കാലാവധി നീട്ടി വാങ്ങി വിജ്ഞാപനം കാലഹരണപ്പെടാതിരിക്കുവാന് ഔദ്യോഗിക ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ കത്ത് അതിനുപയോഗിക്കാമായിരുന്നു. എന്നാല്‍ കാലഹരണത്തെക്കുറിച്ച് സൂചിപ്പിക്കാതെ ഇതര കാരണങ്ങള്‍ പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയും കാലാവധി നീട്ടി വാങ്ങാതെ വിജ്ഞാപനം കാലഹരണപ്പെടുത്തിയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നഷ്ടപ്പെടുത്താനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്്.
മാത്രമല്ല വിജ്ഞാപനം കാലഹരണപ്പെട്ട ശേഷം ഒന്നര വര്‍ഷക്കാലത്തോളം നിയമാനുസൃതമായ യാതൊരു നടപടിയും സ്വീകരിക്കാതെ ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ എന്ന വ്യാജഉത്തരവിന്റെ മറവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്രിശങ്കുവില്‍ നിര്‍ത്തി. അപ്പോഴാണ്, ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് ഹൈക്കോടതിയുടെ വിധി ഉണ്ടാകുന്നത്.
‘നെഗോഷ്യബിള്‍ പര്ച്ചേിസി’ന്റെ പേരില്‍ നടപടികള്‍ മരവിപ്പിക്കുവാന്‍ കഴിയില്ല എന്നു മനസിലായ ഉദ്യോഗസ്ഥര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് അതിന്റെ മറവില്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ ശ്രമം തുടങ്ങി. റവന്യൂഅധികാരികളുടെ ആവശ്യപ്രകാരം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ പുതിയ അര്‍ത്ഥനാപത്രം പുതിയ അലൈന്മെന്റ് സഹിതം സമര്‍പ്പിച്ചു. പഴയ വീഞ്ഞ് പുതിയകുപ്പിയില്‍ നിറച്ച് പുതിയ വീഞ്ഞാണെന്നു പറയുന്നത് പോലെയായിരുന്നു, ഈ പുതിയ ‘അലൈന്മെന്റ്’. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ 25-ാം വകുപ്പിലെ വ്യവസ്ഥപ്രകാരം സമ്പൂര്‍ണ നടപടികളും ലാപ്സായിരിക്കെ ഇപ്രകാരം പുതിയ അര്ത്ഥനാപത്രവും ‘അലൈന്മെന്റും’ സമര്‍പ്പിക്കുവാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. അപ്രകാരമൊരു അനുമതി ഇല്ലാതെയാണ് പുതിയ അര്ത്ഥനാപത്രവും ‘അലൈന്മെന്റും’ സമര്‍പ്പിച്ചിട്ടുള്ളത് എന്നത് ഇതിന്റെ കാപട്യം വെളിപ്പെടുത്തുന്നു.
ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ സജീവമായി നടക്കുന്നുണ്ട് എന്നു വരുത്തിതീര്‍ത്ത് ജനങ്ങളെയും, ജനപ്രതിനിധികളെയും മേലധികാരികളെയും വിഡ്ഡികളാക്കുവാനുള്ള ബന്ധപ്പെട്ട അധികാരികളുടെ കപടതന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്നു ഈ പുതിയ നടപടി. തുടര്‍നടപടികള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നതാണ്. 15.09.2017ലാണ് ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നത്. ആറുമാസം പിന്നിടുമ്പോഴും ഭൂമി ഏറ്റെടുക്കല്‍ നിയമം 11 (1) വകുപ്പ് പ്രകാരമുള്ള വിജ്ഞാപനം പോലും റവന്യൂ അധികാരികള്‍ പുറപ്പെടുവിച്ചിട്ടില്ല. അതിനവര്‍ കണ്ടുപിടിച്ച കുതന്ത്രം ഭൂമി ഏറ്റെടുക്കല്‍ നിയമം 4-ാം വകുപ്പ് പ്രകാരമുള്ള സാമൂഹ്യപ്രത്യാഘാത പഠനത്തിന് (ീെരശമഹ ശാുമര േമലൈാൈലി)േ ഉത്തരവിടുകയായിരുന്നു. ഇതു വഴി കുറെ കാലം കുടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കുക എന്നതാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
ഭൂവുടമകള്‍ കോടതിയെ സമീപിച്ചാല്‍ ഗുരുതരമായ കൃത്യവിലോപവും എന്ന നിലയില്‍ ജൂഡീഷ്യല്‍ പരിശോധന ആവശ്യമായി വരുന്ന വിഷയവുമാണിത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിജ്ഞാപനം കാലഹരണപ്പെട്ടാല്‍ സമ്പൂര്‍ണ നടപടികളും അസാധുവാകുമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പുതിയ വിജ്ഞാപനത്തിന് നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ പുതിയ അലൈന്മെന്റ് ആധാരമാക്കി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നല്കിയ പുതിയ അര്ത്ഥനാപത്രത്തിന്റെ സാധുതയും ഇതു പ്രകാരമുള്ള പുതിയ വിജ്ഞാപനത്തിന്റെ സാധുതയും സ്വഭാവികമായും പരിശോധിക്കപ്പെടേണ്ടതായി വരും. അങ്ങനെ സംഭവിച്ചാല്‍ ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിതന്നെ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
സ്ഥല വിലയിലെ മറിമായം
120 വര്‍ഷം പഴക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം റദ്ദ് ചെയ്താണ് യുപിഎ സര്‍ക്കാര്‍ 2013ലെ പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമമാകട്ടെ പേരുകൊണ്ട് തന്നെ അവകാശ നിയമമാണ്. ഭൂവുടമയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള അവകാശ നിയമം. എന്നാല്‍ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഭൂവുടമയ്ക്ക് കൊടുക്കാന്‍ പലപ്പോഴും റവന്യുഉദ്യോഗസ്ഥര്‍ തയ്യാറാകാറില്ല. ചട്ടപ്രകാരം ജില്ലാ പര്‍ച്ചേസ് കമ്മറ്റി രൂപീകരിച്ച് ഭൂവുടമകളുമായി ധാരണയിലെത്തി വേണം ഭൂമിവില സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. എന്നാല്‍, സ്റ്റാറ്റിയൂട്ടറി നിയമം വില്ലേജില്‍ നിശ്ചിത കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൂടിയ വിലക്കുള്ള ആധാരങ്ങള്‍ പരിശോധിക്കുവാനും അതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനവില നിര്‍ണയം നടത്താനും വ്യവസ്ഥ ചെയ്യുന്നു. ഈ തുക നിലവിലെ വിപണി വിലയിലും കുറവാണെങ്കില്‍ നിലവിലെ വിപണിവില അടിസ്ഥാന ഭൂമി വിലയായി നിശ്ചയിക്കാന്‍ നിയമത്തിലെ 26-ാം വകുപ്പ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുന്നു. അതോടൊപ്പം ആ സര്‍വേ നമ്പരില്‍ പെട്ട വസ്തുക്കളുടെ ഫെയര്‍വാല്യൂ പുതുക്കി നിശ്ചയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമി രണ്ടു കാറ്റഗറിയായി തരംതിരിച്ച് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായ സ്പെഷ്യല്‍ തഹസില്‍ദാര്‍ വിപണിവില ഒന്നാം കാറ്റഗറിക്ക് 3,00,000 രൂപയും രണ്ടാം കാറ്റഗറിക്ക് 2,70,000 രൂപയുമായി സ്ഥലവില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ 07.12.2015ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഭൂമി ഏറ്റെടുക്കേ ണ്ടതിന് ജില്ലാ പര്‍ച്ചേസ് കമ്മറ്റി രൂപീകരിച്ചിരുന്നില്ലെങ്കിലും ജില്ലാ പര്‍ച്ചേസ് കമ്മറ്റി കൂടി വില നിശ്ചയിച്ചതായാണ് ഈ ഉത്തരവില്‍ പറയുന്നത്. ഈ സ്ഥലവില നിശ്ചയത്തിനെതിരെ ഭൂവുടമകളില്‍ ഒരാള്‍ പോലും രേഖാമൂലം ആക്ഷേപം ബോധിപ്പിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ സ്ഥലവില അടിസ്ഥാനമാക്കി സ്റ്റേറ്റ് ലവല്‍ എമ്പവേഡ് കമ്മറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച് 2016ല്‍ തന്നെ നിയമാനുസൃതം അംഗീകാരം വാങ്ങുവാന്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നു. അത് ചെയ്യാതിരുന്നത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്്.
Related
Related Articles
ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ
വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍
ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. മുന്നാക്ക വിഭാഗങ്ങളില്‍
ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍
ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (JOMA)യുടെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടത്തുന്നു.