ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതി

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതി

 

കൊച്ചി: ചെല്ലാനം ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്, കണ്ടക്കടവ്, റീത്താലയം, പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി, സൗദി എന്നീ സ്ഥലങ്ങളിലാണ് ഈ തുക ഉപയോഗിച്ച് കടല്‍ഭിത്തിയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നത്. ഒന്‍പത് ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അറ്റകുറ്റപ്പണികള്‍ നടപ്പാക്കുക.

ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കെ.ആര്‍.എല്‍.സി.സി. സമര്‍പ്പിച്ച ജനകീയ രേഖയുടെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഹൃസ്വകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി തകര്‍ന്ന സ്ഥാലങ്ങളില്‍ അടിയന്തിര അറ്റകുറ്റപണികള്‍ തീര്‍ക്കല്‍. ഇതോടൊപ്പം ദീര്‍ഘകാലപദ്ധതിയായി തീരത്തിന്റെ സംരക്ഷണത്തിന് തീരസമ്പുഷ്ടീകരണവും കെ.ആര്‍.എല്‍.സി.സി. ജനകീയ രേഖയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 400 കോടി രൂപയിലധികം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ കെയര്‍ ചെല്ലാനം സ്വാഗതം ചെയ്തു. ഇതിനായി താല്‍പര്യമെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രി തോമസ് ഐസക്, ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഹൈബി ഈഡന്‍ എം.പി.,കെ.ജെ. മാക്‌സി എം.എല്‍.എ., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. എന്നിവരെ കെയര്‍ ചെല്ലാനത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം അഭിനന്ദിച്ചു. കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. കടല്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജയിംസ് ആനാപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജി ജോര്‍ജ്, കടല്‍ ഡയറക്ടര്‍ ഫാ. അന്റോണിറ്റോ പോള്‍, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, കെയര്‍ ചെല്ലാനം കോര്‍ഡിനേറ്റമാരായ ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. ആന്റണി തോട്ടകത്ത്, ഫാ. ജോണി പുതുക്കാട്ട്, ടി.എ. ഡാല്‍ഫിന്‍, ബാബു കാളിപ്പറമ്പില്‍, ജിന്‍സണ്‍ വെളുത്തമണ്ണുങ്കല്‍, ഫാ. ജെയിംസ് ഒസിഡി എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
care chellanamchellanam

Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഉതപ്പും ചെറുത്തുനില്‍പ്പും

പ്രളയാനന്തരം മറ്റൊരു കോളിളക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍, ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, വിശേഷിച്ച് ടെലിവിഷന്‍ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ സഭയ്ക്കുനേരെ സംഘാതമായി നടത്തിയ കടന്നാക്രമണങ്ങളുടെയും അസത്യപ്രചരണത്തിന്റെയും വ്യാപ്തിയും

അധ്യാപനത്തിലെ അഭിമാനനേട്ടവുമായി സെല്‍വരാജ്

  തിരുവനന്തപുരം: പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ വ്യത്യസ്ഥതയാണ് വിഴിഞ്ഞം സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ സെല്‍വരാജ് ജോസഫിനെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എല്‍പി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*