ചെല്ലാനം ഹാര്‍ബറില്‍ വള്ളങ്ങള്‍ക്ക് കെണിയായി മണല്‍തിട്ട

ചെല്ലാനം ഹാര്‍ബറില്‍ വള്ളങ്ങള്‍ക്ക് കെണിയായി മണല്‍തിട്ട

ചെല്ലാനം: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍തിട്ടയില്‍ ഉറക്കുന്നു. ഹാര്‍ബറിനുള്ളില്‍ ഏക്കറുകണക്കിനു കടല്‍ഭാഗം മണ്ണടിഞ്ഞ് കരയായി മാറിയിരിക്കുകയാണ്. ഹാര്‍ബറില്‍ വന്‍തോതില്‍ മണ്ണടിയുന്നതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ആലപ്പുഴ മുതല്‍ കൊച്ചി വരെയുള്ള തീരങ്ങളില്‍ നിന്നും നൂറുകണക്കിനു വള്ളങ്ങളാണ് മീനുമായി ചെല്ലാനം ഹാര്‍ബറില്‍ ദിവസവും എത്തുന്നത്. മീനുമായി എത്തുന്ന വള്ളങ്ങള്‍ പലതും മണല്‍തിട്ടയില്‍ ഉറച്ചു പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കരയില്‍ നിന്നും വള്ളങ്ങള്‍ ഇറക്കാന്‍ കഴിയാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.
വേലിയിറക്ക സമയങ്ങളില്‍ ഏറെ പ്രയാസപ്പെട്ടാണ് വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ നല്ല ആഴമുണ്ടായിരുന്ന ഹാര്‍ബറിന്റെ പല ഭാഗങ്ങ
ളും മണലടിഞ്ഞ് നികന്നിരിക്കുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് രാത്രി ഹാര്‍ബറില്‍ കെട്ടിയിട്ട് പോകുന്ന വള്ളങ്ങള്‍ പുലര്‍ച്ചെ വരുമ്പോള്‍ മണ്ണില്‍ ഉറച്ച നിലയിലാണെന്നു തൊഴിലാളികള്‍ പറയുന്നു. ചെറുവള്ളങ്ങളും ഡെക്ക് വള്ളങ്ങളുമാണ് ചെല്ലാനം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്.
നാല്‍പ്പതിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഹാര്‍ബറിനുള്ളില്‍ കയറാന്‍ പറ്റുന്നില്ല. ഇവയെല്ലാം തോപ്പുംപടി ഹാര്‍ബറിലും, വൈപ്പിന്‍, മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലുമാണ് മത്സ്യബന്ധനം കഴിഞ്ഞ് കയറ്റിയിടുന്നത്. ആലപ്പുഴ ഭാഗത്തു നിന്നെത്തുന്ന വള്ളങ്ങള്‍ക്ക് ഇതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. മണ്ണില്‍ ഉറച്ചുപോകുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. ആലപ്പുഴ ഭാഗത്തു നിന്നെത്തുന്ന വള്ളങ്ങള്‍ പലതും തൊട്ടടുത്തുള്ള അന്ധകാരനഴി പൊഴിമുഖത്താണ് കയറ്റിയിടുന്നത്. ഒരോ ദിവസവും ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന മണല്‍ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല ഭാരവാഹികളായ ഷിജി തയ്യില്‍, ആന്റണി കുരിശിങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിവേദനം നല്‍കിയതായി ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി പറഞ്ഞു.


Related Articles

കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമ്മേളനവും വിചിന്തനവും

ലോകത്തിന്റെ കാതുകള്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിലേക്ക് തിരിഞ്ഞത്കഴിഞ്ഞ വാരത്തില്‍ നാം സാക്ഷ്യം വഹിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ മെത്രാന്മാരുടെ നാലു ദിവസത്തെ ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടി.

മൗനം കുറ്റകരമാണ്

പ്രക്ഷുബ്ധമാണ് രാജ്യം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ അലയടിക്കുന്ന യുവജന, ബഹുജന മുന്നേറ്റങ്ങളെ ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണിയിലൂടെയും അമിതാധികാരപ്രയോഗത്തിലൂടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തെ

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:-

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*