ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….

ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും മരുന്നും പരിപാടിയുടെ ആരംഭം കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് വടക്കേ വീട്ടിൽ അവർക്കായുള്ള ഒരു പെട്ടി മരുന്ന് കേരള ലത്തീൻ സഭാധ്യക്ഷൻ ജോസഫ് കരിയിൽ പിതാവിനും ആലപ്പുഴ രൂപതാ മെത്രാൻ ജെയിംസ് പിതാവിനുമായ് കൈമാറി. ചെല്ലാനത്തെ കണ്ടെയ്മെൻ്റ് മേഖലയിലെ 15, 16, 17 വാർഡുകാർക്ക് ഈ സേവനം തികച്ചും സൗജന്യമായാണ് ഫാറ്റിമ ആശുപത്രി നടപ്പാക്കുന്നത്. കെ. ആർ. എൽ. സി. ബി. സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ ആലപ്പുഴ രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ. സാംസൺ ആലിഞ്ഞിലിപറമ്പിൽ, ഫാ. സിജു ജോസഫ് എന്നിവർ സനിഹിതരായ്…

വിശദവിവരങ്ങൾക്ക്
9645909227


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*