Breaking News

ചെല്ലാനത്തുകാര്‍ക്ക് നിരാശയുടെ ഓണം

ചെല്ലാനത്തുകാര്‍ക്ക് നിരാശയുടെ ഓണം

കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണും കടലേറ്റവും ദുരിതത്തിലാക്കിയ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഇത്തവണയും നിരാശയുടെ ഓണം. കടല്‍കയറ്റത്തില്‍ വാസയോഗ്യമല്ലാതായ പല വീടുകളും താമസ യോഗ്യമല്ലാത്തതിനാല്‍ പലരും അയല്‍ വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴും കഴിയുന്നത്. കൊവിഡിന്റെയും ലോക്ഡൗണിന്റേയും പേരു പറഞ്ഞ് ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ മാത്രം രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പഞ്ചായത്തില്‍ മുഴുവനായി ഗ്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ഇവിടെയ്ക്ക് കടന്നുവരാന്‍ കഴിഞ്ഞില്ല. അതു കൊണ്ട് ദുരിതങ്ങളുടെ യഥാര്‍ഥ ചിത്രം പുറംലോകം അറിഞ്ഞില്ല.

ചെല്ലാനത്തെ ജനങ്ങളോട് ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കാട്ടുന്ന അവഗണനയില്‍ കെഎല്‍സിഎ സംസ്ഥാന സമിതി പ്രതിഷേധിച്ചു. ചെല്ലാനത്തെ കടല്‍ഭിത്തി അറ്റകുറ്റ പണികള്‍ നടത്തുന്നതിലും തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിലും സര്‍ക്കാരിനു സംഭവിച്ച വീഴ്ചയാണ് ദുരിതത്തിന് കാരണമെന്ന് സംസ്ഥാനസമിതി കുറ്റപ്പെടുത്തി. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ പൂര്‍ണ്ണമായി ഏറ്റെടുക്കണം. കടലാക്രമണത്തില്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് പ്രദേശവാസികളുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തുകയും ന്യായമായ നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.എ.ഡാല്‍ഫിന്‍, ഫാ. ആന്റണി കുഴിവേലി, കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍, ബാബു കാളിപ്പറമ്പില്‍, ജോബ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു


Related Articles

തിളക്കമേറിയ ഒരു ക്രിക്കറ്റ് യുഗത്തിനു കൂടി തിരശീല

ഇന്ത്യയുടെ ഇടംകയ്യന്‍ സ്റ്റൈലീഷ് ബാറ്റ്‌സ്മാന്‍ യുവി എന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2011 ലോകകപ്പിലെ ഹീറോ ആയിരുന്ന യുവരാജ് ഇംഗ്ലണ്ടില്‍ 2019ലെ ലോകകപ്പ്

നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്

കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്‌കാരികമായും സാമൂഹ്യമായും

ജപമാലയുടെ ചരിത്രത്തിലേക്ക്

ജപമാലയുടെ ചരിത്രത്തിന് ഏകദേശം 1200 വര്‍ഷങ്ങളോളം പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ബെനഡിക്ടന്‍, ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ ചൊല്ലുന്ന പതിവുണ്ടായിരുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*