ചെല്ലാനത്തെ ജനങ്ങളുടെ നീതിയുക്തമായ ആവശ്യം നിരാകരിക്കപ്പെടരുത്‌; കെ സി ബി സി പ്രസിണ്ടന്റ്

ചെല്ലാനത്തെ ജനങ്ങളുടെ നീതിയുക്തമായ ആവശ്യം നിരാകരിക്കപ്പെടരുത്‌; കെ സി ബി സി പ്രസിണ്ടന്റ്

 

കാെച്ചി; ചെല്ലാനത്തെ ജനങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ജനകീയരേഖയിലെ ന്യായമായ ആവശ്യങ്ങളിൽ സത്വരമായ നടപടി ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമ്രന്തിക്കു നിവേദനം നല്കി. ചെല്ലാനം തീരസംരക്ഷണത്തിനായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തികൊണ്ടു തയ്യാറാക്കിയ ജനകീയരേഖ ജലവിഭവ വകുപ്പുമന്ത്രി വഴി സംസ്ഥാന സർക്കാരിന്‌ ചെല്ലാനം നിവാസികൾ സമർപ്പിച്ചിരുന്നു.

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചിവരെയുള്ള തീരശോഷണത്തിന്റെ ശാശ്വത പരിഹാരമെന്ന നിലയിൽ ഒരു പദ്ധതി തയ്യാറാക്കുമെന്നും അതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യൻ ടെക്നോളജി പഠനം നടത്തുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്‌. എന്നാൽ, അടുത്ത നവംബർ-ഡിസംബർ‍
മാസങ്ങളിലും തുടർന്ന്‌ ആറുമാസം കഴിഞ്ഞു വരുന്ന കാലവർഷത്തിലും ഉണ്ടാവുന്ന കടൽകയറ്റത്തെ നേരിടാൻ കഴിയാത്ത വിധം ദുർബലമാണ്‌ ചെല്ലാനത്തെ തീര്രപദേശം. ഈ സാഹചര്യം പരിഗണിച്ച്‌ അടിയന്തരമായി ഈ ഭീഷണിയെ പ്രതിരോധിക്കാൻ തകർന്ന കടൽഭിത്തി പുനർനിർമ്മിക്കണം എന്ന ജനങ്ങളുടെ ആവശ്യം തികച്ചും നീതിയുക്തമാണ്‌ എന്നു മുഖ്യമന്ത്രിക്ക്‌ അയച്ച നിവേദനത്തില് കർദിനാൾ പറഞ്ഞു. നിലവിലെ കടൽ ഭിത്തി അറ്റകുറ്റ പണി നടത്തി ബലപ്പെടുത്തുന്നതിന്‌ ആവശ്യമായ തുക അനുവദിച്ച്‌ അതിന്റെ പണികൾ ഉടനടി ആരംഭിക്കണമെന്നും അടുത്ത മന്ത്രി സഭായോഗത്തിൽ തന്നെ ഇക്കാര്യം തീരുമാനിക്കണമെന്നും കർദിനാൾ ആലഞ്ചേരി അഭ്യർത്ഥിച്ചു.

ചെല്ലാനം തീരത്തെ ആഴം കുറക്കുന്നതിനും തിരമാലയുടെ പ്രഹരശക്തി ദുർബലപ്പെടുത്തുന്നതിനും സഹായകരമായ വിധം തീരത്തെ സമ്പുഷ്ടീകരിക്കണമെന്നതാണ്‌ ജനകീയ രേഖയിലെ പ്രധാന നിർദ്ദേശം. കാെച്ചി അഴിയിലെ എക്കലും മണലും ഡ്രെഡ്ജ്‌ ചെയ്ത്‌ പുറംകടലിൽ‍ നിക്ഷേപിക്കുന്നതിനു പകരം ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്ത്‌ നിക്ഷേപിച്ച്‌ തീരം പുനർനിർമ്മിച്ച്‌ ദൃഡപ്പെടുത്തുക, ഇങ്ങനെ സമ്പുഷ്ടരീകരിക്കുന്ന തീരം സംരക്ഷിക്കുന്നതിന്‌ 17.09 കിലോമീറ്റര്‍ നീളത്തില്‍ ചെറിയ ഗ്രോയിനുകള്‍ വിന്യസിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നിവേദനത്തിലൂടെ ബഹു. മുഖ്യമ്രന്തിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ സെപ്തംബർ 27-ന്‌ കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയിലിനോടും ആലപ്പുഴ ബിഷപ്‌ ഡോ. ജെയിംസ്‌ ആനപറമ്പിലിനോടും പ്രദേശത്തെ നേതാക്കളോടുമൊപ്പം കർദിനാൾ ജോർജ്‌ ആലഞ്ചേരി ചെല്ലാനംസന്ദർശിച്ചിരുന്നു. ചെല്ലാനം പ്രദേശത്തെ ജനങ്ങൾ‍വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്ന് കർദിനാൾ‍ മുഖ്യമ്രന്തിയോട്‌ അഭ്യർത്ഥിച്ചു.


Related Articles

യാക്കോബായ വിഭാഗത്തിന് ആരാധനാലയങ്ങള്‍ തുറന്നുകൊടുത്ത് ലത്തീന്‍സഭ

കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രകാരം ആരാധനാലയങ്ങളില്‍ ആരാധനാസൗകര്യങ്ങള്‍

മണലാരണ്യത്തില്‍ സമാധാനത്തിന്റെ വചനമഴ

അബുദാബി: ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ദൈവനാമം ഉപയോഗിക്കുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല – അറബ് ഉപഭൂഖണ്ഡത്തില്‍ ആദ്യമായി കാലുകുത്തുന്ന സാര്‍വത്രിക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ ഐക്യ അറബ്

ഓഖി കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാര്‍ഥ്യത്തിന് നിരക്കാത്തതും – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കെആര്‍എല്‍സിസി-കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*