ചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്കി

കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി.
ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍.പീറ്റര്‍ ചടയങ്ങാട് ആധ്യക്ഷത വഹിച്ചു. സിഎസ്എസ് ഡയറക്ടര്‍ ഫാ.മരിയാന് അറക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് , ചെല്ലാനം ഫെറോന വികാരി മോണ്‍.ആന്റെണി താച്ചറ, കെയര്‍ ചെല്ലാനം ഓഫീസ് ഇന്‍ചാര്‍ജ് ഫാ.ആന്റെണി തട്ടകത്ത്, ലാലി സോവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കടല്ലാക്രമണം രൂക്ഷമായ ചെല്ലാനത്ത് നിരവധി വീടുകളും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണികള്‍ക്കും, ശൗചാലയം പുനര്‍നിര്‍മ്മിക്കുന്നതിനും നഷ്ടമായ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ധനസഹായം നല്‍കിയത്.വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ ബുധിമുട്ടുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.
പ്രാക്കുളം: ഐപ്പുഴ- പ്രാക്കുളം ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു അമ്മക്കാണ് വീടൊരുക്കിയത്. ഇടവക വികാരി ഫാ. ജോ ആന്റണി അലക്സിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങളാണ് ഈ മഹത്തരമായ
കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം
രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ