ചെല്ലാനത്തെ വികസനത്തിന്റെ ഇരയാക്കരുത്: ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍

കൊച്ചി: ചെല്ലാനം നിവാസികളെ വികസനത്തിന്റെ ഇരകളാക്കി മാറ്റരുതെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കെആര്‍എല്‍സിസി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന് പോര്‍ട്ടിന്റെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശത്ത് കടലേറ്റം രൂക്ഷമാകാന്‍ കാരണം.
ഇപ്പോള്‍ വീണ്ടും തീരദേശത്തുള്ളവരെ അവിടെനിന്ന് ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങള്‍ കളിച്ചിരുന്ന കടല്‍ത്തീരം ഇന്നില്ല. അന്നുണ്ടായിരുന്ന നിരവധി വീടുകളും കടലെടുത്തു. എത്രയോ കാലമായി തീരദേശത്തുള്ളവര്‍ ഈ ദുരിതം പേറുന്നു. പ്രകൃതിയുടെ പ്രതിഭാസം മാത്രമല്ല ഇത്, മനുഷ്യന് വരുത്തിവച്ച വിനകൂടിയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും അടിയന്തരശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. വെബിനാറിലെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്. വിവിധ രീതിയിലുള്ള തീരസംരക്ഷണ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോ പ്രദേശത്തിനും അനുയോജ്യമായ വ്യത്യസ്ത മാര്‍ഗങ്ങളാണ് ഇവിടെ സ്വീകരിക്കേണ്ടത്. ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു എന്നത് സന്തോഷകരവും പ്രതീക്ഷയുണര്ത്തുന്നതുമാണെന്
Related
Related Articles
കെ.എൽ.സി.എ.കൊച്ചി രൂപത പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.
ഡയറക്ടർ ഫാ.ആന്റണി കുഴിവേലിലിന്റെയും പൈലി ആലുങ്കലിന്റെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്ന് 7 വനിതകൾ ഉൾപ്പടെ 42 കെ.എൽ.സി.എ. പ്രവർത്തകർ വരാപ്പുഴ പഞ്ചായത്തിലെ വാർസ് നമ്പർ 6
റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ
ഫ്രാൻസീസ് പാപ്പാ ഇന്ന് 13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ
സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍
പോഞ്ഞിക്കരയിലെ 24 വയസുകാരന് റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന