ചെല്ലാനത്തെ സംരക്ഷിക്കാന്‍ ഇനി ചെല്‍പ്ലോയിഡ് കടല്‍ഭിത്തി.

ചെല്ലാനത്തെ സംരക്ഷിക്കാന്‍ ഇനി ചെല്‍പ്ലോയിഡ് കടല്‍ഭിത്തി.

ചെല്ലാനം: ചെല്ലാനം ഇനി ചെല്‍പ്ലോയിഡ് സാങ്കേതിക വിദ്യയില്‍ കടലിനെ ചെറുക്കും .കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഫൈവ് സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പ് .എന്‍ജിഒ സംരഭം ആയ ഫൈവ്സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പിലെ കെ.ജെ ആന്റേറാജി കളത്തിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പ്രാരംഭ ജോലികള്‍ക്കു തുടക്കമായി . പദ്ധതി ഫാ. ജോപ്പി കൂട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു .

ചതുരവും ത്രികോണവും പ്രതലത്തില്‍ വരുന്നവിധമാണ് ഇതിന്റെ നിര്‍മ്മാണം. രണ്ടര ടണ്‍ ഭാരമുള്ള ഒരു മീറ്റര്‍ വലുപ്പമുള്ള കോണ്‍ഗ്രീറ്റ് നിര്‍മ്മിതിയാണ് ചെല്‍പ്ലോയിഡ്. ത്രിഡി ലോക്കിങ്ങ് സംവിധാനമായതിനാല്‍ മുകള്‍ഭാഗം വാഹനങ്ങയള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ പരന്നതാണ്.

നിലവില്‍ ഒരുമീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് 150 ചെല്‍പ്ലോയിഡ് കട്ടകളാണ് വേണ്ടിവരിക. ക്വാളിറ്റി കൃത്യമായി പാലിച്ച് നിര്‍മ്മിക്കുന്ന 2000 കിലോഗ്രാം ഭാരം വരുന്ന ഒരു കട്ട നിര്‍മ്മിക്കാന്‍ 12,000 രൂപ ചിലവ് വരും. നിലവില്‍ ഒരു മീറ്റര്‍ കടല്‍ഭിത്തി നിര്‍മാണത്തിന് നാലര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 8 പാക്കറ്റ് സിമന്റും മെറ്റലുമാണ് ചേരുവ.

ചെല്ലാനം കരയെ സ്‌നേഹിക്കുന്ന, ചെല്ലാനം തീരദേശ ജനതയെ കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ ഈ യത്‌നത്തില്‍ പങ്കുചേരാവുന്നതാണ്. ഒരു ചെല്‍പ്ലോയിഡ് കട്ടയോ ഒന്നിലധികം കട്ടകളോ സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്.

കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിന് ആനുപാതികമായി കടല്‍ക്ഷോഭവും ഏറുകയാണ്. തീരത്തോ ഫാക്ടറികളിലോ നിര്‍മ്മിച്ച് ചെല്‍പ്ലോയിഡ് കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മ്മിക്കാന്‍ എത്തിക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തുടര്‍നടപടികള്‍ എടുക്കേണ്ടതെന്നും ഫൈവ് സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പ് അംഗങ്ങളായ ജോസി സേവ്യര്‍, പോളോ മരിയന്‍ കിളിയാറ, ഡോ. അഭിജിത്ത് ഡി.ഭട്ട് എന്നിവര്‍ അറിയിച്ചു.

തുടക്കത്തില്‍ 150 കട്ട ഉപയോഗിച്ച് തീരത്തു പരീക്ഷണം നടത്തും .10 എണ്ണത്തിന് ഫാ.ജോപ്പി കൂട്ടുങ്കല്‍ തുക നല്‍കും . പദ്ധതി വിജയം കണ്ടാല്‍ തീരത്തിന് ഇതു ആശ്വാസമേകും .

സ്‌പോണ്‍സര്‍ തുക താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുതരുകൊടുക്കാവുന്നതാണ്.

Bank A/C Details.

Bank : South Indian Bank Ltd
Branch : Chellanam
IFSC: SIBL0000213
SB A/C No. 02 13 05 30 00 00 75 23
Name: K J Antoji

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

വത്തിക്കാനിലെ പുൽക്കൂട് ചർച്ചാവിഷയമാകുന്നു

വത്തിക്കാൻ : കഴിഞ്ഞ വെള്ളിയാഴ്ച്ച (Dec 13) അനാച്ഛാദനം ചെയ്ത വത്തിക്കാനിലെ പുൽക്കൂട് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായി കഴിഞ്ഞു. വത്തിക്കാനിലെ പുൽക്കൂട്  കലാപരമായ മികവ് പുലർത്തുന്നതാണെന്ന് ഒരു

മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും

റോമിന്റെ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയാന്റെ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെട്ട Mausoleum of Hadrian (AD 129-139) ഇന്ന് അറിയപ്പെടുന്നത് കാസ്‌തെല്‍ സാന്താഞ്ചെലോ (Castel Sant’angelo)- എന്നാണ്. ഇന്നും നിലനില്ക്കുന്ന മനോഹരമായ

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*