Breaking News

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി; ഇന്നു മുതല്‍ സമരം

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി; ഇന്നു മുതല്‍ സമരം

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് നിര്‍മിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി കരാറുകാര്‍ നിര്‍മാണം വൈകിപ്പിക്കുകയാണെന്നാണ് തീരദേശവാസികളുടെ ആരോപണം. നിര്‍മാണം ഉടന്‍ പുനരാരംഭിച്ച് ജനങ്ങളെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം തീരസംരക്ഷണ സമിതി ഇന്നു മുതല്‍ സമരമാരംഭിക്കും. രാവിലെ 9 മണിക്ക് വേളാങ്കണ്ണി ബസ്സ്‌റ്റോപ്പില്‍ നിന്നും വില്ലേജ് ഓഫീസിലേക്ക് പ്രകടനം നടത്തും. വില്ലേജ്ഓഫീസിനുമുന്നിലാണ് പ്രതിഷേധ സമരം.

ഏപ്രില്‍ ആദ്യവാരത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനമെങ്കിലും ട്യൂബില്‍ മണല്‍നിറയ്ക്കുന്നത് പരമാവധി വൈകിപ്പിക്കുവാനാണ് കരാറുകാരന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. 

2016 നവംബറില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങളിലൊന്നാണ് ചെല്ലാനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശത്തേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയായിരുന്നു. കടല്‍ഭിത്തി ഇല്ലാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നതിന് പിന്നാലെയാണ് സ്ത്രീകളും കുട്ടികളുമടക്കം 75ഓളം കുടുംബങ്ങള്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധം ആരംഭിച്ചത്.  സമരക്കാരുമായി ജില്ലാ കളക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ ഭിത്തി നിര്‍മാണം ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ജിയോ ട്യൂബുകള്‍ ഉപയോഗിച്ച് അഞ്ചര മീറ്റര്‍ ഉയരത്തിലാണ് ഭിത്തി നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. ഇതിനു മാത്രം ഏഴു കോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചു.

ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോഴും ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ട അവസ്ഥയാണ് ചെല്ലാനം നിവാസികള്‍ക്കിപ്പോള്‍. പുലിമുട്ടും കടല്‍ ഭിത്തിയും ഇല്ലാത്തതാണ് ഇവിടെ ദുരന്ത വ്യാപ്തി ഇരട്ടിയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 


Tags assigned to this article:
chellanamgeo tube

Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്‍സണ്‍ മുത്തപ്പന്‍ നടന്നുപോയി

  യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്‍ ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന്‍ നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി

സിനഡാത്മക സഭ: വിജയപുരം രൂപതയില്‍ ഉദ്ഘാടനം നടത്തി

  വിജയപുരം: 2023 ഒക്ടോബറില്‍ കത്തോലിക്കാസഭ റോമില്‍ നടത്തുന്ന 16-ാമത് മെത്രാന്മാരുടെ സിനഡിനു പ്രാരംഭമായി ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാന പ്രകാരം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ”സിനഡാത്മക സഭ:

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*