Breaking News

ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ

ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുന്ന അധികാരികളുടെ സൂത്രപ്പണിക്ക് വഴങ്ങാൻ ഇത്തവണ ജനം തയ്യാറല്ല. ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾ തെരുവിൽ തുടരുന്നു.

എല്ലാം വർഷവും കടലാക്രമണം ഉണ്ടാകുമ്പോൾ തെരുവിലിറങ്ങുകയും തിരിച്ചു പോവുകയും ചെയ്യുന്ന ജനങ്ങൾ ഓഖി ദുരന്ത സമയത്ത് ശക്തമായ സമരം നടത്തിയപ്പോൾ കടലാക്രമണത്തിന് പ്രതിരോധ മാർഗങ്ങൾ സർക്കാർ ഉറപ്പു നൽകിയിരുന്നു. ജിയോ ട്യൂബ് കൊണ്ടുള്ള കടൽ ഭിത്തിയും പുലിമുട്ടുമെല്ലാം ഏപ്രിൽ മുപ്പതിന് മുൻപായി നിർമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ യാതൊരു വിധ നടപടികളും ഉണ്ടാകാതെ വന്നതിനെത്തുടർന്ന് ഏപ്രിൽ 30 ന് ജനങ്ങൾ വഞ്ചനാ ദിനം ആചരിക്കുകയും ഏതാനും ദിവസം മുൻപ് കൊച്ചി താലൂക്ക് ഓഫീസ് ഉപരോധവുമെല്ലാം നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നിർമ്മാണം ഉദ്ഘാടനം എന്ന പേരിൽ ഒരു ചടങ്ങ് നടത്തുകയാണ് സർക്കാർ ചെയ്തത്. പക്ഷെ ആഞ്ഞടിക്കുന്ന തിരമാലകൾക്കു മുന്നിൽ നിർമാണം അസാദ്ധ്യമെന്ന് വ്യക്തമായിരുന്നു. ഒരുപാട് സമയം ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം അവർ പാഴാക്കി. ഇപ്പോൾ ജനങ്ങൾ വീണ്ടും ദുരന്തത്തിൽ…

എന്തായാലും ജനങ്ങൾ ഇപ്പോൾ തെരുവിലാണ്. കടൽ കയറുമ്പോൾ റോഡ് ഉപരോധിച്ച് മടങ്ങിപ്പോകുന്ന പതിവായിരിക്കില്ല ഇത്തവണ. അതിന്റെ വ്യക്തമായ സൂചനയാണ് നാളത്തെ കൊച്ചി തീര ഹർത്താൽ.

Report by Jaison C. Cooper


Related Articles

കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം

പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത

കര്‍ഷക സമരം; ചോദ്യചിഹ്നമായി ജനാധിപത്യം

ചരിത്രമെഴുതിയ കർഷക സമരത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയാണ് തലസ്ഥാന നഗിരി.  യുദ്ധസമാനമായ ഭരണകൂട ഭീകരതയെ വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്.  അതിർത്തികൾ അടച്ചും,

കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*