ചെല്ലാനത് പഞ്ചായത്ത് ഓഫീസ് ജനങ്ങള്‍ ഉപരോധിച്ചു

കൊച്ചി: കടല്‍ക്ഷോഭം നേരിടാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ചെല്ലാനം തീരവാസികളുടെ വന്‍ പ്രതിഷേധപ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും. പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്നുനടത്തിയ യോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക, കടല്‍ത്തിരയെ ചെറുക്കാന്‍ അടിയന്തര പരിഗണനയില്‍ കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പശ്ചിമകൊച്ചി തീരത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. സമരം നടത്തി രണ്ടു ദിവസത്തിനുള്ളില്‍ ജിയോ ബാഗുകള്‍ കടപ്പുറത്തെത്തി.
17ന് രാവിലെ എട്ടിന് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ഉപരോധം ആരംഭിച്ചു. എട്ടരയോടെ ബസാര്‍ ഭാഗത്തു നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്ത്തുതടഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനസഞ്ചയമാണ് തീരദേശ റോഡില്‍ നിലയുറപ്പിച്ചത്. ഇതോടെ തീരദേശപാത വഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഒരു വിഭാഗം സ്ത്രീകള്‍ പഞ്ചായത്ത് ഓഫീസ് മറ്റൊരു താഴിട്ടുപൂട്ടി. കടലാക്രമണത്തില്‍ ചെല്ലാനം പ്രദേശം നേരിടുന്ന പ്രശ്നം നിയമസഭയില്‍ ഉന്നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാതെ പ്രദേശത്തെ മനഃപൂര്‍വ്വം അവഗണിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
പഞ്ചായത്ത് ഓഫീസിനു മുന്നിലും റോഡിലുമായി നടത്തിയ ഉപരോധസമരം ഉച്ചവരെ നീണ്ടു. വൈദികരും അല്മായരുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ ക്രൈസ്തവ സംഘടനകളും സമരത്തില്‍ പങ്കാളികളായി. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍, സെക്രട്ടറി ജെര്‍വിന്‍ ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ പുന്നക്കല്‍, ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, ഫാ. ആന്റണി തട്ടകത്ത്, ഫാ. സെബാസ്റ്റിയന് കരുമാഞ്ചേരി, ഫാ. ജോണി സേവ്യര്‍, ഫാ. മാര്‍ട്ടില്‍ ഡെലീഷ്, ഫാ. ഫ്രാന്‍സിസ് പൂപ്പാടി, ആനി ജോസഫ്, ബാബു പള്ളിപ്പറമ്പില്‍, എന്‍.എം. രവികുമാര്‍, ബെന്നോ പടിഞ്ഞാറുവീട്ടില്‍, ബാബു കാളിപ്പറമ്പില്‍, ആന്റോ ജി. കളത്തുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എട്ടു കോടി രൂപയുടെ ജിയോ ട്യൂബ് നിര്‍മാണം പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ നടപടി വേണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
Related
Related Articles
ഒരുക്കത്തോടെ സ്വീകരിക്കാം: ദിവ്യകാരുണ്യത്തിരുനാൾ
ദിവ്യകാരുണ്യത്തിരുനാൾ വിചിന്തനം:- ഒരുക്കത്തോടെ സ്വീകരിക്കാം. (ലൂക്കാ 9: 11 – 17) ഇന്ന് തിരുസഭ ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഇറ്റലിയിലെ ലാന്ചിയാനോ എന്ന കൊച്ചു
വിശ്വാസിയുടെ പൗരബോധം
സീസറിനുള്ളത് സീസറിനു നല്കാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും ഊട്ടുസദ്യകളും മതപഠനകേന്ദ്രങ്ങളും കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, യഥാർത്ഥ ദൈവബോധത്തിനുമാണ്. കൊറോണ
തീരദേശത്തിനു സാന്ത്വനം പകരാന്‍ ആലപ്പുഴ രൂപത
ആലപ്പുഴ രൂപതയിലെ സാമൂഹ്യസേവന സൊസൈറ്റി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആലപ്പുഴ മീഡിയ കമ്മീഷന്, കെ.സി.വൈ.എം, കെ.എല്‍.സി.എ, കാരിത്താസ് ഇന്ത്യ എന്നിവയുടെ കൂട്ടായ്മയോടെ ആലപ്പുഴ, എറണാകുളം തീരദേശ