ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്കാര കമീഷന് ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്ത്യന്‍ സഭാ അദ്ധ്യക്ഷന്മാരോട് വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ഫാ. യൂജിന്‍ എച്ച് പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി അസന്ദിഗ്ദമായി പറഞ്ഞു. 20062011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്കാര കമീഷന് ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related
Related Articles
ജയില്‍മുറ്റത്തെ പൂക്കള്‍
ശരത് വെണ്‍പാല മുന്മൊഴി കേരളത്തിലെ ജയിലുകളില്‍ ആയിരിക്കുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തുവരുന്നവരെയും അവരുടെ കുടുബത്തെയും സ്നേഹത്തിലേക്കു ക്ഷണിക്കുന്ന യേശുസാഹോദര്യക്കൂട്ടായ്മ (Jesus Fraternity) എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഈ
ഫോബ്സ് മാസികയില്‍ വിരാട് കോഹ്ലിയും
ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ
സംവരണ അട്ടിമറി: പ്രക്ഷോഭത്തിന് സമയമായി
സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ ഇടതുമുന്നണി ഗവണ്മെന്റ് സത്വര നടപടി സ്വീകരിക്കുകയാണ്. ഇതിനായി കേരള സ്റ്റേറ്റ്