“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി

“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി

കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) ആഹ്വാനം ചെയ്തു. മാനവകുലത്തിൻ്റെ പൊതുനന്മയ്ക്കും രാഷ്ട്രത്തിൻ്റെ സുസ്ഥിരതയ്ക്കും വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം വിശ്വാസികൾക്കുണ്ട്. ഞായറാഴ്ച പൊതുഅവധി ദിവസമായതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ച് പുറത്തിറങ്ങുന്നതു കൊണ്ട് രോഗാണുവിൻ്റെ സാമൂഹ്യവ്യാപനം തടയാൻ ഈ നടപടി സഹായകരമാകും. അന്നേ ദിവസം വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തണം. സാധ്യമായവർ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വിശുദ്ധ കുർബാന വീക്ഷിക്കുന്നതും ഉചിതമായിരിക്കും. ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും കെ ആർ എൽ സി സി ആഹ്വാനം ചെയ്തു.

ഷാജി ജോർജ്
വൈസ് പ്രസിഡൻ്റ് KRLCC
9447194038


Tags assigned to this article:
covid 19jeeva newsjeevanaadamJeevanadamkrlcc

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*