ജനപ്രതിനിധികള്‍ക്ക് കണ്ണൂര്‍ രൂപത സ്വീകരണം നൽകി

ജനപ്രതിനിധികള്‍ക്ക് കണ്ണൂര്‍ രൂപത സ്വീകരണം നൽകി

 

കണ്ണൂര്‍: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയികളായ കണ്ണൂര്‍ രൂപതാ അംഗങ്ങള്‍ക്ക് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രാഷ്ട്രീയകാര്യസമിതി സംഘടിപ്പിച്ച അനുമോദന സമ്മേളനം കണ്ണൂര്‍ ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, രൂപത വികാരി ജനറല്‍ മോണ്‍. ദേവസി ഈരത്തറ അധ്യക്ഷത വഹിച്ചു, മോണ്‍. ക്ലാരന്‍സ് പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി.

കെഎല്‍സിഎ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, രൂപത പ്രസിഡണ്ട് രതീഷ് ആന്റണി, കെ.ബി സൈമണ്‍, ഷേര്‍ളി സ്റ്റാന്‍ലി, വിന്‍സന്റ് മാങ്ങാടന്‍, ജെറി പൗലോസ്, ഷംജി മാട്ടൂല്‍, പി.എല്‍ ബേബി, ഷേര്‍ളി താവം, അജിത്ത് പട്ടുവം എന്നിവര്‍ സംസാരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കോഴിക്കോട് രൂപത ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മലപ്പുറം, വയനാട്, കോഴിക്കോട് മേഖലകളിലെ വിവിധ ഇടവകകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന 130ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് പത്രോണി, ബിഷപ് മാക്‌സ്‌വെല്‍ നൊറോണ, ബിഷപ്

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്‍കിയവര്‍- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്‍കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*