Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ജനുവരി 26 ഭരണഘടനാ സംരക്ഷണദിനമായി കേരള ലത്തീന്‍ സഭ ആചരിക്കും

എറണാകുളം: ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയും (കെആര്‍എല്‍സിബിസി) ലത്തീന്‍ കത്തോലിക്കരുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) വിലയിരുത്തിയതായി രണ്ട് സംഘടനകളുടെയും അധ്യക്ഷനായ ബിഷപ് ഡോ. ജോസഫ് കരിയിലും വൈസ്പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും കെആര്‍എല്‍സിബിസി സെ്ര്രകട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും പുറപ്പെടുവിച്ച സംയുക്തഇടയലേഖനത്തില് വ്യക്തമാക്കി. ഇടയലേഖനം റിപ്പബ്ലിക്ദിനമായ ജനുവരി 26ന് ഞായറാഴ്ച കേരളത്തിലെ എല്ലാ ലത്തീന്‍ ദേവാലയങ്ങളിലും വായിക്കണമെന്നും ദിവ്യബലിക്കുശേഷം പൊതുവായും ബിസിസികളിലും മതബോധനക്ലാസുകളിലും യുവജന-സമുദായ-സാമൂഹ്യ-സംഘടനകളുടെ യോഗങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരുവുപ്രകടനങ്ങള്ക്കല്ല, ബോധവത്കരണപ്രക്രിയക്കാണ് നേതൃത്വം കൊടുക്കേണ്ടത്. അന്നേ ദിവസം ദേശീയപതാക ഉയര്‍ത്തുകയും മതേതരഇന്ത്യയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുകയും വേണം.
‘അധികാരപങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന പ്രമേയമാണ് നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി മുഖ്യചര്‍ച്ചാവിഷയമായി സ്വീകരിച്ചത്. മിണ്ടാത്തവന്‍ അവകാശം ഇല്ല എന്നതാണ് ഇന്നത്തെ സാമൂഹികഅവസ്ഥ; ജനസംഖ്യാനുപാതികമായ പങ്കാളിത്തം അധികാരത്തിന്റെ വിവിധതലങ്ങളില്‍ നമുക്ക് ലഭിക്കണം. ദീര്‍ഘകാലം സാമൂഹിക അവശതകള്‍ƒ അനുഭവിച്ച സമൂഹമെന്ന നിലയില്‍ അത് പരിഹരിക്കാന്‍കൂടിയുള്ള നീതിബോധത്തോടെ സമുദായത്തിന് അര്‍ഹമായ പരിഗണനയും പങ്കാളിത്തവും അധികാരത്തില്‍ ലഭിക്കണം.
കെആര്‍എല്‍സിസി സമ്മേളനവും മെത്രാന്‍സമിതി യോഗവും ആനൂകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുകയുണ്ടായി. ക്രൈസ്തവര്‍ക്കും ക്രിസ്തീയസ്ഥാപനങ്ങള്ക്കുമെതിരേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വലിയ ആശങ്ക സമ്മേളനത്തില്‍ പ്രകടിപ്പിക്കപ്പെട്ടു. കേരളത്തില്‍ തന്നെ ചില സംഘടിത ഗ്രൂപ്പുകളില്‍ നിന്നു സഭയ്ക്കെതിരേയും സഭാമക്കള്ക്കെതിരേയും ഉണ്ടാവുന്ന തുടര്‍ച്ചയായ ഗൂഢനീക്കങ്ങളും അക്രമങ്ങളും ഗൗരവമാര്‍ന്ന പ്രശ്നങ്ങളായിത്തന്നെ പരാമര്ശിക്കപ്പെടുകയുമുണ്ടായി. അവയെക്കുറിച്ചൊന്നും കൃത്യമായ അന്വേഷണമോ നടപടികളോ വേണ്ടപ്പെട്ടവരില്‍ നിന്നുണ്ടാകാത്തതിലുള്ള˜ അമര്‍ഷവും പൊതുവികാരമായിരുന്നു.
പൗരത്വഭേദഗതി നിയമം
ജനുവരി 11, 12 തീയതികളിലായി കെആര്‍എല്‍സിസിയുടെ 35-ാമത് ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിച്ചിരുന്നു. ജനറല്‍ അസംബ്ലിക്കുമുമ്പായി ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ യോഗവും ജനുവരി 10ന് ചേര്‍ന്നു. പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് രണ്ടു സമ്മേളനങ്ങളും സ്വീകരിച്ചതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റം വലിയ കുറ്റകൃത്യം. അതിവിപുലമായി ഇവിടെ അത് നടക്കുന്നു. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണ്. മതേതര ജനാധിപത്യസങ്കല്പത്തിന് വിരുദ്ധമാണ്. മുസ്ലീമുകളെ ഒഴികെ എന്ന പ്രയോഗം തന്നെ ശ്രദ്ധിക്കുക. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. സര്‍വജനത്തിന്റെയും പ്രശ്നമാണ്. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്.
നിയമത്തിന്റെ ആന്തരാര്ത്ഥങ്ങളിലും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകള്‍ വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നു. ഒരുമിച്ചുള്ള പ്രതിഷേധമാണ് ആവശ്യം. നമുക്കുവേണ്ടത് മതേതര ഇന്ത്യയാണ്. ഭാരതമാതാകീ ജയ് നമ്മുടെ മുദ്രാവാക്യമാണ്.
ഭരണഘടനാപ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യറിപ്പബ്ലിക്കാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും, ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം പൗരന്മാര്ക്ക് ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും നിയമത്തിന് മുന്നില്‍ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ പരിരക്ഷയും ഉറപ്പുനല്‍കുന്നു. ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലായെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്നു.
സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്നു ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദര്‍ശങ്ങള്‍ക്കെതിരായിട്ടാണ് പൗരത്വ നിയമഭേദഗതിയെ മനസിലാക്കാന്‍ സാധിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലീക തത്വങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണം.
പൗരത്വ രജിസ്റ്റര്‍
പൗരത്വ നിയമ ഭേദഗതിയുടെ തുടര്‍ച്ചയായി രൂപപ്പെടുത്തുവാന്‍ പോകുന്ന പൗരത്വ രജിസ്ട്രറും ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നത്. 2021 ലെ കനേഷുമാരിയോടനുബന്ധിച്ചു ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപീകരണം എന്‍സിആറിന്റെ മുന്നോടിയാണെന്ന സര്‍ക്കാര്‍ രേഖകള്‍ വെളിവാക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ കലാലയങ്ങള്‍ ഉള്‍പ്പടെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ അതിക്രൂരമായ വിധത്തില്‍ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളും തത്പരകക്ഷികളും ശ്രമിച്ചുവരുന്നതായി കാണാം.
ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം
രാജ്യത്തെ ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തിന് ഭരണപങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാശില്പികള് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 331 ഉം 333 ഉം പ്രകാരം ലോകസഭയിലേയ്ക്ക് രണ്ട് എം.പി.മാരേയും സംസ്ഥാന നിയമസഭകളിലേയ്ക്ക് ഓരോ എംഎല്‍എമാരേയും നോമിനേറ്റ് ചെയ്യുന്നതിനുള്ള അധികാരം യഥാക്രമം ഇന്ത്യന്‍ പ്രസിഡന്റിനും സംസ്ഥാന ഗവര്‍ണര്‍ക്കും ഉണ്ടായിരുന്നു. ഈ അധികാരം അഥവാ ആംഗ്ലോ-ഇന്ത്യക്കാര്‍ക്ക് ഭരണഘടന നല്കിയ അവകാശം കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ നിര്‍ത്തലാക്കിയിരിക്കയാണ്. ആയതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പറഞ്ഞത് ഇന്ത്യയില്‍ 296 ആംഗ്ലോ ഇന്ത്യന്‍ സമുദായാംഗങ്ങള്‍ മാത്രമെയുള്ളൂ എന്നാണ്.
യാതൊരു പഠനങ്ങളും അന്വേഷണങ്ങളും ചര്‍ച്ചയുമില്ലാതെ ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന് ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ക്രൈസ്തവരോടുള്ള മതപരമായ വിവേചനമാണിത്. ആംഗ്ലോ ഇന്ത്യര്ക്കുള്ള പ്രത്യേക അവകാശം പുനഃസ്ഥാപിക്കണം. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന കേസില്‍ സുപ്രീംകോടതി ഗൗരവപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഏഴു പതിറ്റാണ്ടുമുന്‍പ് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ ദളിത് ക്രൈസ്തവ സംവരണം ഒഴിവാക്കിയതില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപൂര്‍വ്വകമായ നിലപാട് സ്വീകരിച്ച് ദളിത് ക്രൈസ്തവര്‍ക്ക് നീതി നല്കാന് ഇനിയും വൈകരുത്.
ഭരണഘടനാ സംരക്ഷണദിനം
ജനുവരി 26 മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാശില്പികള് രാഷ്ട്രത്തെക്കുറിച്ചു കണ്ട സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. രാഷ്ട്രീയ ദര്ശനത്തോടുകൂടിത്തന്നെ വിദ്യാര്‍ഥികളും യുവജനങ്ങളും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ബോധവാന്മാരാകണം. അതിനായി ജനുവരി 26ന് ഇടവകകളില്‍ ഇടയലേഖനം വായിക്കുകയും കുടുംബയോഗങ്ങളിലും മതബോധനക്ലാസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്യണം.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസ ആയുധമാക്കി നമ്മള് നേടിയ സ്വാതന്ത്ര്യം ലോകത്തിലെ ഐതിഹാസിക സംഭവവും സമാധാനസൃഷ്ടിക്കുള്ള പുതിയ ചിന്താധാരയുമായി. മഹത്തായ ഇന്ത്യന്‍ ഭരണഘടന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഡോ. ബി.ആര്.അംബേദ്കറുടെയും നേതൃത്വത്തില്‍ രൂപപ്പെടുത്തുമ്പോള്‍ ലത്തീന്‍ സമുദായത്തിന്റെ മഹത് നേതാക്കളും അതില്‍ പങ്കുചേര്‍ന്നിരുന്നു. ആനി മസ്ക്രീന്, എച്ച്.സി. മുഖര്‍ജി, ഫാ. ജെറോം ഡിസൂസ, ഫ്രാങ്ക് ആന്റണി തുടങ്ങിയ നേതാക്കള്‍ നീതിയും സമാധാനാവും പുലരുന്ന രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഭരണഘടന നിര്‍മാണസമിതിയില്‍ പങ്കുവച്ചത്. ഭരണഘടനാശില്പികളുടെയും രാഷ്ട്രനിര്മാണശില്പികളുടെയും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരികള്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അരുതെന്ന് പറയാനുള്ള ധൈര്യം പൗരന്റെ അവകാശമാണ്. അതുകൊണ്ട് ജനുവരി 26ലെ ഭരണഘടനാസംരക്ഷണദിനം ഉചിതമായി ആചരിക്കാന്‍ ഏവരും പങ്കുചേരണമെന്ന് മെത്രാന്സമിതിക്കുവേണ്ടിയും കെആര്എല്സിസിക്കുവേണ്ടിയും മെത്രാന്മാര് ആഹ്വാനം ചെയ്തു.
Related
Related Articles
ജി സാറ്റ്-29 ഭ്രമണപഥത്തില്‍: വാർത്താവിനിമയ സംവിധാനങ്ങളിൽ കുതിപ്പ് ഉണ്ടാകും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ വൈകീട്ട് 5.08-നാണ് വിക്ഷേപണം നടന്നത്.
രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി
വത്തിക്കാന്‍ അത്ലറ്റിക് ടീം
വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്, മ്യൂസിയം ജീവനക്കാര്‍,