ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം

ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം

ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മൂളക്കലുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണക്കേസിൽ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്ന് കെസിവൈഎം കൊച്ചി രൂപത ആവശ്യപ്പെട്ടു.

ബിഷപിനെതിരെ നിയമ നടപടിയെടുക്കാൻ വ്യക്തമായ തെളിവുണ്ടെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യണം. തെളിവില്ലെങ്കിൽ അത് വ്യക്തമാക്കി കേസ് അവസാനിപ്പിക്കണം. രണ്ടര മാസമായിട്ടും കേസ് വലിച്ചു നീട്ടുന്ന പോലീസ് നടപടി അപലപനീയമാണ്. ബിഷപ്പിനെതിരെ വന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. താൻ വഹിക്കുന്ന പദവിയുടെ മഹത്വം പരിഗണിച്ച് കേസ് തെളിയുന്നതുവരെ ഉത്തരവാദിത്വങ്ങളിൽ നിന്നും രാജിവച്ച് നടപടി നേരിടണം.

കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അനവസരത്തിലുള്ളതാണ്. അന്വേഷണ നടപടികളിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണെന്നിരിക്കെ സഭയെ പൊതു സമൂഹത്തിൽ അവഹേളിക്കുന്ന തരത്തിൽ സമരം നടത്തുന്നതിനു പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമരപന്തലിൽ ക്രൈസ്തവ പരമ്പര്യങ്ങളേയും, കൂദാശകളെയും, ആചാരങ്ങളെയും അവഹേളിക്കുന്നതരത്തിൽ പ്രചരണം നടത്തുന്നത് അപലപനീയമാണ്.

സർക്കാർ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം നിയമനടപടികൾ പൂർത്തിയാക്കണമെന്നും, ആരാപണത്തിന്റെ പേരിൽ കത്തോലിക്ക സഭ പൊതു സമൂഹത്തിൽ അവഹേളിക്കപ്പെടാതിരിക്കുവാനുള്ള നടപടികൾ സഭാനേതൃത്വം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .

കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, മേരി ഷെറിൻ, കാസി പൂപ്പന, ജോസ് പള്ളിപ്പാടൻ, മേരി ജോഫി, ആൻസിൽ കാരിക്കശ്ശേരി , സെൽബൻ അറക്കൽ, ലിനു തോമസ് തുടങ്ങിയവർ സംസാരിച്ചു..


Related Articles

‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്

എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച

ന്യൂനപക്ഷ വോട്ടുകളില്‍ ഉന്നം വച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാദീനം ഉറപ്പിക്കാന്‍ ബിജെപി . തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭാ മേധാവികളുമായി ധാരണയിലെത്താനാണ് ബിജെപി നേതൃത്വത്തിന്റെ

2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്

ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില്‍  നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*