ജാഗ്രതയോടുകൂടി വോട്ടവകാശം വിനിയോഗിക്കണം-വരാപ്പുഴ അതിരൂപത

കൊച്ചി ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തു.
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് പക്വതയോടെ കൂടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. തദ്ദേശ ഭരണകൂടങ്ങളില്‍ സുസ്ഥിരഭരണം ഉറപ്പാക്കുന്നതിന്, അനുയോജ്യരായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തയക്കാന്‍ ജാഗ്രതയോടുകൂടി വോട്ടവകാശം വിനിയോഗിക്കണം എന്നും രാഷ്ട്രീയകാര്യ സമിതി അഭ്യര്‍ത്ഥിച്ചു.
ചെയര്മാന് മോണ്‍ ജോസ് പടിയാരംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം, ഫാ. എബിജിന്‍ അറക്കല്‍, ഫാ. രാജന് കിഴവന, ഫാ. സോജന് മാളിയേക്കല്‍, ഷെറി ജെ തോമസ്, ഫിലോമിന ലിങ്കണ്, മാത്യു ലിങ്കണ് റോയ്, ആന്റണി ജൂഡി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി
പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും തിരുവനന്തപുരം: ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും
ചെല്ലാനത്ത് നാട്ടുകാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം- ലത്തീന്‍ മീഡിയാ കമ്മീഷന്
കൊച്ചി: തീരദേശത്ത് കടല്‍ഭിത്ത് നിര്‍മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസുകള്‍ എടുത്തത്. അങ്ങേയറ്റം പ്രതിഷേധജനകമാണെന്ന്
സംവരണ അട്ടിമറി: പ്രക്ഷോഭത്തിന് സമയമായി
സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ ഇടതുമുന്നണി ഗവണ്മെന്റ് സത്വര നടപടി സ്വീകരിക്കുകയാണ്. ഇതിനായി കേരള സ്റ്റേറ്റ്