ജാതി വിവേചനം : പ്രതിഷേധവുമായി ദളിത് വൈദീകര്‍

പോണ്ടിച്ചേരി : ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ വിവേചനം നേരിടുന്നതായി ഉന്നയിച്ച് ദളിത് കത്തോലിക്ക വൈദികര്‍ നടത്തുന്ന പ്രേതിഷേധത്തിനു പിന്തുണയുമായി തമിഴ്നാട്ടിലെ ദളിത് ക്രിസ്ത്യന്‍ സംഘടന.
പോണ്ടിച്ചേരിയിലെ ഗൂഡലൂര്‍ അതിരൂപതയുടെ മെത്രാസന മന്ദിരത്തിനു മുന്‍മ്പിലാണ് 30 ഓളം വരുന്ന ദളിത് വൈദീകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. അതിരൂപതയില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയും, ജാതീയമായ വിവേചനവും തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രേതിഷേധം. അതിരൂപതയുടെ കീഴില്‍ 110 ദേവാലയങ്ങളില്‍ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളും ഉണ്ടെങ്കിലും 42 സ്ഥലങ്ങളില്‍ ഇതുവരെ ഒരു ദളിത് വൈദികനെ പോലും നിയമിച്ചിട്ടില്ല.
ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സമൂഹത്തിലും ദളിത് ക്രൈസ്തവര്‍ നിരവധി വിവേചനങ്ങള്‍ കാലങ്ങളായി നേരിടുന്നുണ്ട്. ഇന്നും ഞങ്ങളുടെ ആവശ്യം ഒന്നു തന്നെയാണ് ദളിത് ക്രൈസ്തവരെയും തുല്യരായി പരിഗണിക്കണം. ഞങ്ങള്‍ ആരുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല തികച്ചും സമാധാനപാരായമായ പ്രതിഷേധത്തില്‍ ഞങ്ങള്‍ ഉന്നയിക്കുന്നത് രൂപത അധികാരികള്‍ വൈദികരുടെ നിയമനങ്ങളില്‍ എടുക്കുന്ന ജാതിവിവേചന നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് ദളിത് ക്രിസ്ത്യന്‍ പ്രവര്‍ത്തകനായ എം. മേരി ജോണ്‍ ആവശ്യപ്പെട്ടു.
400 വര്‍ഷങ്ങള്‍ക്കു മുന്‍മ്പാണ് ക്രിസ്ത്യന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ പോണ്ടിച്ചേരിയില്‍ തുടങ്ങിയത്. ഓരോ രൂപതകളും തദ്ദേശ പുരോഹിതന്മാര് ഏറ്റെടുത്തതിനു ശേഷം ദളിതരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ദളിതരില്‍ നിന്നും പുരോഹിതവൃത്തി നിഷേധിക്കുന്നതായും, ദേവാലയങ്ങളില്‍ മറ്റു പ്രധാനപ്പെട്ട സ്ഥാനങ്ങളിലോ ഒരു ദളിത് വൈദികനെ പോലും നിയമിച്ചിട്ടില്ലെന്നു ദളിത് ലീഡര്‍ ജോണ്‍ ചൂണ്ടികാട്ടി.
Related
Related Articles
ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി
എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍
‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’രണ്ടാം പതിപ്പ് പുറത്തിറങ്ങി
എറണാകുളം: ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2022 ഏപ്രില്‍ 27ന് ബിഷപ് ഡോ. അലക്സ് വടക്കുംതല,
‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല
ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം