ജാസ്മിന്‍ ഷാ ഒളിവിലോ തെളിവിലോ?

ജാസ്മിന്‍ ഷാ ഒളിവിലോ തെളിവിലോ?

തിരുവനന്തപുരം: യുഎന്‍എ സാമ്പത്തിക തട്ടിപ്പുകേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവര്‍ അടക്കം നാല് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്. കേസന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികള്‍ പേര് മാറ്റി പലയിടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് െ്രെകംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ പൊലിസ് ഓഫിസര്‍മാരുടെ വിലാസത്തിലോ ഫോണ്‍ നമ്പറിലോ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തെ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു െ്രെകംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചു. യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷായ്‌ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്.
അതേസമയം താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. താനിപ്പോള്‍ ഖത്തറിലാണ്. ഈ വിവരം എല്ലാവര്‍ക്കുമറിയാം. അടുത്ത ദിവസം നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കോടതി അവധിയായതിനാല്‍ അറസ്റ്റ് ചെയ്ത ജയിലിലയക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്ര നീട്ടിവച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷാക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റര്‍ ചെയ്തു.


Related Articles

ആനകളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണം

ആനകളെ വിവിധ പരിപാടികളിലും ഉത്സവങ്ങളിലും പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന വന്യജീവി ബോർഡ്. നിലവിലുള്ള പരിപാടികളും ഉത്സവങ്ങളും അല്ലാതെ പുതിയ ഉത്സവങ്ങൾക്കും പരിപാടികൾക്കും ആനകളെ കൊണ്ടുവരുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന്

ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?

      ഫാ. പയസ് പഴേരിക്കല്‍ എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം

ഞാനറിയുന്ന ബെനഡിക്റ്റ് പതിനാറാമന്‍

വത്തിക്കാനിലെ മത്തേര്‍ എക്ളേസിയ സന്യാസിമഠത്തില്‍ വിശ്രമജീവിതം നയിക്കുന്ന പാപ്പാ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമനെ ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തീയതിയാണ് പിതാവിന്റെ ജീവചരിത്രകാരനും സുഹൃത്തുമായ പീറ്റര്‍ സീവാള്‍സ് സന്ദര്‍ശിക്കുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*