Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
ജിയോ ട്യൂബ് കടല്‍ഭിത്തി: നടപടി ആവശ്യപ്പെട്ട് ധര്‍ണ നടത്തി തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. 2018 ജൂലൈയില്‍ 8 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. കരാര്‍വ്യവസ്ഥകള്‍ പ്രകാരം പുറംകടലില്‍ നിന്ന് ഡ്രെഡ്ജര്‍ ഉപയോഗിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ വെറും ആറു മണിക്കൂര്‍ മതിയെന്നിരിക്കെ കരാര്‍ അധികാരിയായ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികള്‍ നീണ്ടുപോകാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. ഓഖി ദുരന്തത്തില്‍ രണ്ടു മരണങ്ങള് സംഭവിച്ച ഈ പ്രദേശത്ത് മഴക്കാലമാകുന്നതോടുകൂടി ശക്തമായ കടലാക്രമണം പതിവാണ്. കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ മഴക്കാലത്ത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. ഗവണ്മെന്റ് പണമനുവദിച്ചിട്ടും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൃശൂര്‍ മ്യൂസിയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കൊച്ചി രൂപത മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സീസ് പൂപ്പാടി അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫില്‍ സമരപ്രഖ്യാപനം നടത്തി. കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വിന് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ജിന്സന് വെളുത്തമണ്ണുങ്കല്‍, ആല്‍ഫ്രഡ് ബെന്നോ, നോബി അരിവീട്ടില്‍, ആന്റോജി കളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എല്‍.എസ് സലിമുമായി നടന്ന ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പണികള്‍ ആരംഭിക്കാന്‍ രേഖാമൂലം കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാറുകാരന് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തപ ക്ഷം കരിംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമര സമിതിയെ അറിയിച്ചു.

തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. 2018 ജൂലൈയില്‍ 8 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. കരാര്‍വ്യവസ്ഥകള്‍ പ്രകാരം പുറംകടലില്‍ നിന്ന് ഡ്രെഡ്ജര്‍ ഉപയോഗിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ വെറും ആറു മണിക്കൂര്‍ മതിയെന്നിരിക്കെ കരാര്‍ അധികാരിയായ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികള്‍ നീണ്ടുപോകാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു.
ഓഖി ദുരന്തത്തില്‍ രണ്ടു മരണങ്ങള് സംഭവിച്ച ഈ പ്രദേശത്ത് മഴക്കാലമാകുന്നതോടുകൂടി ശക്തമായ കടലാക്രമണം പതിവാണ്. കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ മഴക്കാലത്ത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. ഗവണ്മെന്റ് പണമനുവദിച്ചിട്ടും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൃശൂര്‍ മ്യൂസിയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കൊച്ചി രൂപത മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സീസ് പൂപ്പാടി അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫില്‍ സമരപ്രഖ്യാപനം നടത്തി.
കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വിന് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ജിന്സന് വെളുത്തമണ്ണുങ്കല്‍, ആല്‍ഫ്രഡ് ബെന്നോ, നോബി അരിവീട്ടില്‍, ആന്റോജി കളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എല്‍.എസ് സലിമുമായി നടന്ന ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പണികള്‍ ആരംഭിക്കാന്‍ രേഖാമൂലം കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാറുകാരന് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തപക്ഷം കരിംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമര സമിതിയെ അറിയിച്ചു.
Related
Related Articles
കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം ബൈപാസില്‍ സുരക്ഷ ഉറപ്പുവരുത്തണം -കെഎല്‍സിഎ, കെസിവൈഎം
കോട്ടപ്പുറം: നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള കൊടുങ്ങല്ലൂര്‍ -കോട്ടപ്പുറം ബൈപാസില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കെഎല്‍സിഎ, കെസിവൈഎം എറിയാട് ഫാത്തിമ മാത
പ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര
മഹാദുരിതകാലത്തെ കടുംവെട്ട്
കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി