ജി സാറ്റ്-29 ഭ്രമണപഥത്തില്‍: വാർത്താവിനിമയ സംവിധാനങ്ങളിൽ കുതിപ്പ് ഉണ്ടാകും

ജി സാറ്റ്-29 ഭ്രമണപഥത്തില്‍: വാർത്താവിനിമയ സംവിധാനങ്ങളിൽ കുതിപ്പ് ഉണ്ടാകും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ വൈകീട്ട് 5.08-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

GSLV Mark III റോക്കറ്റുകളാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഏറ്റവും ഭാരമേറിയ റോക്കറ്റുകൾ എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിന് ഉണ്ട്. 3 പാസഞ്ചർ വിമാനങ്ങളുടെ ഭാരത്തിന് സമാനമാണ് 641 ടൺ ഭാരവും 43 മീറ്റർ ഉയരവുമുള്ള GSLV Mark III.

തമിഴ്നാട്ടിൽ ഖാജാ ചുഴലിക്കാറ്റിനെ തുടർന്ന് വിക്ഷേപണം മാറ്റി വെക്കും എന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് വിക്ഷേപണം തുടരുവാൻ തീരുമാനിക്കുകയായിരുന്നു. ജി സാറ്റ് 29 ഇന്ത്യയുടെ മുപ്പത്തിമൂന്നാമത്തെ ഉപഗ്രഹമാണ്. 3423 കിലോഗ്രാമാണ് ഉപഗ്രഹത്തിൻറെ ഭാരം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ കൃത്യത കൊണ്ടുവരുവാൻ ജിസാറ്റ് 29ന് സാധിക്കും


Related Articles

മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ

കുമ്പളങ്ങി നൈറ്റ്‌സ്

രാത്രി എന്നാല്‍ അന്ധകാരമാണ്, ഇരുളാണ്. പകലാകട്ടെ വെളിച്ചവും. രാവും പകലും മാറിമറി വരും. അതാണ് പ്രകൃതിയിലെ നിയമം. ജീവിതത്തിലും അങ്ങനെ തന്നെയാണ്. പക്ഷേ ചിലരുടെ ജീവിതത്തില്‍ അന്ധകാരം

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*