Breaking News

‘ജീവനാദം’ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

‘ജീവനാദം’ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ മുഖപത്രമായ ജീവനാദം വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, സിപ്പി പള്ളിപ്പുറം, ജോയി ഗോതുരുത്ത്, ഷാജി ജോര്‍ജ്, മാര്‍ഷല്‍ ഫ്രാങ്ക്, തോമസ് കെ. സ്റ്റീഫന്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, ജെക്കോബി, ഫാ. വിപിന്‍ മാളിയേക്കല്‍, ബിജോ സില്‍വേരി എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
വരാപ്പുഴ അതിരൂപത അതിമെത്രാസന മന്ദിരത്തില്‍ ഏപ്രില്‍ 9ന് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.
മഹത്തരമായ സേവനമാണ് ജീവനാദം സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യുന്നതെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. മാറിയ കാലത്തിനനുസരിച്ച് കൂടുതല്‍ ആധുനികവത്കരണവും പ്രചാരണവും ജീവനാദത്തിന് ലഭിക്കേണ്ടതുണ്ട്. സമുദായത്തിന് പുറത്തേക്കും അറിയപ്പെടുന്ന പ്രസിദ്ധീകരണമായി ജീവനാദത്തെ മാറ്റണം.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നിയമിതരായവര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരാണ്. ജീവനാദത്തിന്റെ വളര്‍ച്ചയ്ക്ക് ഇവരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.


Related Articles

സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

നമ്മുടെയിടയില്‍ അടിച്ചമര്‍ത്തലിന്റെ വേരുകള്‍ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്നു പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള

ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന ജനിതകവ്യതിയാനങ്ങളോടെ” കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*