ജീവനാദം കലണ്ടര്‍ പ്രകാശനം ചെയ്തു

by admin | November 25, 2021 7:11 am

എറണാകുളം: 2022ലെ ജീവനാദം കലണ്ടര്‍ ജീവനാദം എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരക്കല്‍, ചീഫ് എഡിറ്റര്‍ ജെക്കോബി, അസോസിയേറ്റ് എഡിറ്റര്‍മാരായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. വിപിന്‍ മാളിയേക്കല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിബി ജോയ് എന്നിവര്‍ സംബന്ധിച്ചു.

അനുദിന വിശുദ്ധര്‍, ബൈബിള്‍ വചനങ്ങള്‍, പൊതു വിശേഷദിനങ്ങള്‍, ക്രിസ്ത്യന്‍ വിശേഷദിനങ്ങള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ബഹുവര്‍ണ കലണ്ടര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. രൂപതകളില്‍ കലണ്ടറിന്റെ വിതരണം ആരംഭിച്ചു.

Source URL: https://jeevanaadam.in/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a6%e0%b4%82-%e0%b4%95%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%a8/