ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു

ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു

കൊച്ചി :ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 15 ാം വാര്‍ഷികത്തൊടാനുബന്ധിച്ച് നടന്ന ജീവനാദം നവവത്സര പതിപ്പ് 2021 ന്റെ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ് ഡോ.ജോസഫ് കരിയിലിന്റെ പ്രസംഗം കേരളത്തിലെ ലത്തീന്‍ കാത്തോലിക്കാരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നു.

 

കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭാ സമൂഹവും പ്രത്യേകമൊരു സമുദായവുമാണ്. തന്നതായൊരു വ്യക്തിസ്വരൂപത്തെക്കുറിച്ച് അവബോധം ഉണര്‍ത്തിയെടുക്കുന്നതിനും അതിനു പൊതുസമൂഹത്തിന്റെ ശ്രദ്ധയും സ്വീകാര്യതയും നേടിയെടുക്കുന്നതിനുമാണ് ജീവനാദം എന്ന മുഖപത്രം ആരംഭിച്ചത്. ജീവനാദം പ്രസിദ്ധീകരണത്തിന്റെ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
അനേകം പത്രമാസികകളുള്ള കേരളത്തില്‍ ജീവനാദം പിടിച്ചു നില്‍ക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.ആഗ്രഹിക്കുന്ന പ്രചാരവലിപ്പം ജീവനാദം നേടിയില്ലെങ്കിലും ആയുസിന്റെ വര്‍ഷങ്ങള്‍ എണ്ണുമ്പോള്‍ അതില്‍ ആശ്ചര്യത്തിന് സ്ഥാനമില്ല.1890ല്‍ തുടങ്ങിയ മലയാള മനോരമ പത്രം മലയാളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള പത്രമാണ്. 1938ല്‍ സര്‍ സി. പി മനോരമ പൂട്ടിക്കുമ്പോള്‍ മനോരമയ്ക്ക് ഏഴാംയിരത്തോളം കോപ്പിക്കളെ ഉണ്ടായിരുന്നുള്ളു. 1961ലാണ് മനോരമ ഒരു ലക്ഷം കോപ്പികളിലെത്തിയത്. ജീവനാദത്തിന്റെ വളര്‍ച്ചയുടെ വേഗത്തേക്കുറിച്ച് പ്രസാധകര്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് ഡോ.ജോസഫ് കരിയില്‍ ശാസ്ത്രീയമായി വിശകലനം ചെയുന്നു.

വളരെ വിജയകരമായിട്ട് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകട്ടെ ഗുണത്തില്‍,മേന്മയില്‍ ജീവനാദം നിലനില്‍ക്കട്ടെ, പ്രചരം ഉണ്ടാകട്ടെ അതിനേക്കാള്‍ ആഴം ഉണ്ടാകട്ടെ എന്ന് ഡോ.ജോസഫ് കരിയില്‍ ആശംസിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevaaadamjeevanaadamonline

Related Articles

എടയ്ക്കല്‍ ഗുഹകള്‍

എടയ്ക്കല്‍ ഗുഹകളുടെ (ബത്തേരിറോക്ക് എന്ന് ബ്രിട്ടീഷ് രേഖകളില്‍) ചരിത്രപ്രധാന്യം ലോകപ്രസി ദ്ധമാണ്. നമ്മള്‍ മലയാളികള്‍ക്ക് ചരിത്രബോധവും പരിസ്ഥിതി അവബോധവും കുറവായതുകൊണ്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്ന വയനാട്ടിലെ അമ്പുകുത്തി മല

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

വിദ്യാലയങ്ങളെ കലാപഭൂമിയാക്കരുത് – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണന്നെും വിദ്യാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*