ജീവനാദം സമുദായത്തിന് ഊര്‍ജം പകരുന്ന മാധ്യമം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സമുദായംഗങ്ങളുടെ ഇടയില്‍ ശക്തമായ സാന്നിധ്യമായി ജീവനാദം മാറണമെന്ന് കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. കെഎല്‍സിഎ തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവനാദം പ്രചരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവശത അനുഭവിക്കുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവരെ ബോധവല്‍ക്കരിക്കാനും നമുക്ക് ഒരു മാധ്യമം കൂടിയേ തീരൂ. സമുദായത്തിന്റെ മുഖപത്രമെന്ന നിലയില്‍ ഒരു മാധ്യമം കൂടിയേ തീരൂ. ജീവനാദം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി സമുദായാംഗങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒരു മാധ്യമമായി മാറിക്കഴിഞ്ഞു. അത് വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കെഎല്‍സിഎ നേതാക്കള്‍ക്ക് സാധിക്കണം.
നാം പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ മൂല്യബോധ്യങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ ജീവനാദത്തിന് ശക്തമായ പിന്തുണ കൊടുക്കണം. അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ട സമയത്ത് സത്യസന്ധമായി നമ്മുടെ ജനങ്ങള്‍ക്ക് നല്കാന് സാധിക്കാത്തതാണ് ഈ സമുദായത്തിന്റെ ദുരവസ്ഥയ്ക്ക് ഒരു കാരണം. യേശുക്രിസ്തുവാകുന്ന സത്യം സമൂഹത്തിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കെഎല്സിഎക്കും ജീവനാദത്തിനും സാധിക്കണം.
തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് സമൂദായത്തിന്റെ മുഖപത്രത്തിന്റെ ശക്തമായ വേരോട്ടം ഉണ്ടാകണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ജീവനാദം പ്രചരണയജ്ഞത്തിന്റെ ഉദ്ഘാടനം കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിളിന് ജീവനാദം കോപ്പി നല്കി ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ജോസ് മെസ്മിന്‍, ജീവനാദം ഓഫീസ് ഇന്‍ചാര്‍ജ് സിബി ജോയ് എന്നിവര്‍ സംസാരിച്ചു.
കെഎല്‍സിഎയുടെ ഈ വര്‍ഷത്തെ പ്രധാന കര്‍മ്മപരിപാടിയാണ് ‘ഒരു ലത്തീന്‍ ഭവനത്തില്‍ ഒരു ജീവനാദം’ എന്ന പ്രചരണയജ്ഞം. ആദ്യഘട്ടത്തില്‍ കെഎല്‍സിഎ അതിരൂപത മാനേജിംഗ് കൗണ്‍സിലര്‍മാര്‍ എല്ലാവരും ജീവനാദം വരിക്കാരായി ചേര്‍ന്നു.
ഏപ്രില്‍ മുതല്‍ ഇടവകകളിലേക്ക് പ്രചരണ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് അതിരൂപത ഡറക്ടര്‍ ഫാ. ടോണി ഹാംലെറ്റ്, പാട്രിക്ക് മൈക്കിള്‍, ജോസ് മെസ്മിന്‍ എന്നിവര്‍ പറഞ്ഞു.
Related
Related Articles
കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍
കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്കരിച്ചും, പിന്നെ
യുവജന മുന്നേറ്റത്തിലൂടെ ഭൂമിയെ പച്ചപ്പുതപ്പണിയിക്കണം
സന്തോഷ് അറയ്ക്കല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെസിവൈഎം ഇന്ന് നാടും നഗരവും വികസനത്തിന്റെ പാതയിലാണ്.വികസനത്തിന്റെ പേരില്‍ നാം അധിവസിക്കുന്ന നാടിനെ ചൂഷണം ചെയ്യുന്ന ആധുനിക ലോകം
തീരദേശവാസികളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കണം
തീരദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് കടലിലും തീരഭൂമിയിലുമുള്ള ജന്മാവകാശത്തിനും അവരുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും മുന്‍ഗണന നല്‍കിയാണ് 1991ല്‍ കേന്ദ്ര ഗവണ്മെന്റ് തീരപരിപാലന നിയമം ആവിഷ്കരിച്ചത്. കടലിന്റെയും തീരത്തിന്റെയും ആവാസവ്യവസ്ഥയുടെയും