ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി-ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം: ജീവന്റെ സമഗ്ര സംരക്ഷണം ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജീവനോടുള്ള അനാദരവ് ഏതു മേഖലയില്‍ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മരണത്തിനുപോലും സമയവും കാലവും നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചുവരുന്നു. തൃശൂര്‍ മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍വച്ച് നടന്ന പ്രൊ-ലൈഫ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍വച്ച് മികച്ച പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രൊ-ലൈഫ് അവാര്‍ഡുകള്‍ താമരശേരി (സഭാത്മക കൂട്ടായ്മ), തൃശൂര്‍ (രൂപതാതല പ്രവര്‍ത്തന മികവ്), കൊല്ലം (സാമൂഹ്യ മുന്നേറ്റങ്ങള്‍) എന്നീ രൂപതകള്‍ക്ക് വിതരണം ചെയ്തു.
കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, താമരശേരി ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെന്നാപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പസ്‌തോലറ്റ് ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, ഫാ. റാഫി തട്ടില്‍, സ്‌നേഹാലയം ആന്റണി, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെലസ്റ്റിന്‍ ജോണ്‍, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്‌റോ, സിസ്റ്റര്‍ മേരി ജോര്‍ജ്, മേരി ഫ്രാന്‍സിസ്‌ക, ഉഷാ റാണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

കുട്ടികള്‍ക്കായി ഫിലിംഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

എറണാകുളം: ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മൂവി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എറണാകുളം വൈഡബ്ല്യുസിഎയുടെ സഹകരണത്തോടെയാണ് ‘സെല്ലുലോയ്ഡ് ലിറ്റില്‍സ്റ്റാര്‍സ് 2019’ എന്ന

മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു

നെടുമങ്ങാട് ഫൊറോനയിലെ മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനാചരണ പരിപാടികളുടെ ഉദഘാടനം വാർഡ് മെമ്പർ ശ്രീമതി. രേണുക രവി നിർവഹിച്ചു. കൂടാതെ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതി

കൊവിഡ്: സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയിലില്‍നിന്ന് മാത്യു ടി. തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*