ജീവന്റെ മൂല്യത്തിന്‌ വിലകലിച്ച ഡോ. ജാന്ന

ജീവന്റെ മൂല്യത്തിന്‌  വിലകലിച്ച ഡോ. ജാന്ന

പ്രിയകുട്ടികളെ, നമുക്ക്‌ ശിശുരോഗ വിദഗ്‌ദ്ധയായിരുന്ന ഡോ. ജാന്നയെന്ന വിശുദ്ധയെ പരിചയപ്പെടാം. വാത്സല്യനിധിയായ മകള്‍, സ്‌നേഹമയിയായ അമ്മ, വിശ്വസ്‌തയായ ഭാര്യ, ഉത്തരവാദിത്വബോധമുള്ള ഡോക്‌ടര്‍ എന്നീ നിലകളിലെല്ലാം ജീവിതകാലത്ത്‌ ഇവര്‍ തിളങ്ങി. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ജീവന്‍ സന്തോഷത്തോടെ ഹോമിച്ചുവെന്നതാണ്‌ അവരെ മഹത്വത്തിലേക്കുയര്‍ത്തിയത്‌. ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ മറ്റുള്ളവരുടേതുപോലെ തന്നെ അമൂല്യമാണെന്ന ദൈവഹിതം തന്റെ ജീവിതം കൊണ്ട്‌ അടിവരയിടുകയായിരുന്നു ജാന്ന.

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ പലപ്പോഴും വേണ്ടന്നുവയ്‌ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ജാന്ന ബെറേത്ത മൊള്ളയുടെ ജീവിതം പൊതുകാഴ്‌ചപ്പാടുകളെ കാറ്റില്‍ പറത്തുകയാണ്‌.

1922 ഒക്‌ടോബര്‍ 4ന്‌ ഇറ്റലിയിലെ മിലാനില്‍ മജന്ത എന്ന പട്ടണത്തിലായിരുന്നു ജാന്നയുടെ ജനനം. അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്ന ആല്‍ബര്‍ട്ട്‌ ബെറേത്ത-മരിയ ബെറേത്ത ദമ്പതികളുടെ പതിമൂന്നു മക്കളില്‍ പത്താമതായാണ്‌ ജാന്ന ബെറേത്തയുടെ ജനനം. ദൈവത്തില്‍ അടിയുറച്ച്‌ വിശ്വസിച്ചിരുന്ന ശാന്തസ്വഭാവവും ഉണ്ടായിരുന്ന തന്റെ അമ്മയുടെ സ്വഭാവഗുണം ജാന്നയ്‌ക്ക്‌ അതേപടി ലഭിച്ചിരുന്നു.

1949ല്‍ ജാന്ന മെഡിക്കല്‍ ഡിപ്ലോമ നേടി. തുടര്‍ന്ന്‌ ശിശുരോഗ വിഭാഗത്തില്‍ വൈദഗ്‌ദ്ധ്യം നേടി. 1955ല്‍ പിയെട്രോ മൊള്ള എന്ന എഞ്ചിനീയറെ വിവാഹം ചെയ്‌തു. തന്റെ നാലാമത്തെ കുഞ്ഞിനെ രണ്ടുമാസം ഉദരത്തിലായിരിക്കുമ്പോള്‍ ഗര്‍ഭാശയത്തില്‍ രൂപംകൊണ്ട മുഴ ജാന്നയുടെ ജീവന്‌ ഭീഷണിയായി.

ഒരു ഡോക്‌ടറായ ജാന്നയ്‌ക്ക്‌ അവളുടെ ജീവന്‍ രക്ഷിക്കാന്‍ പല മാര്‍ഗങ്ങളും മറ്റു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. അവയെല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‌ ആപത്താണെന്ന കാരണത്താല്‍ ജാന്ന നിരസിച്ചു. തന്റെ ജീവന്‍ അപകടത്തിലാക്കി അവള്‍ 1962 ഏപ്രില്‍ 21ന്‌ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. 1962 ഏപ്രില്‍ 28ന്‌ ജാന്ന മരിച്ചു. മനുഷ്യജീവന്‌ ജാന്ന ബെറേത്ത മൊള്ള കല്‌പിച്ച വില ജാന്നയെ അള്‍ത്താര വണക്കത്തിന്‌ യോഗ്യയാക്കി. 1994 ഏപ്രില്‍ 24ന്‌ ജാന്നയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
2004 മെയ്‌ 16ന്‌ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ജാന്ന ബെറോത്ത മൊള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ജാന്നയുടെ ഭര്‍ത്താവും അവള്‍ ജീവന്‍ ബലി നല്‍കി നേടിയ നാലാമത്തെ മകള്‍ ജാന്ന എമ്മാനുവേല മൊള്ളയും വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ ഈ അസുലഭ ഭാഗ്യത്തിന്‌ സാക്ഷിയായി. ഏപ്രില്‍ 28നാണ്‌ വിശുദ്ധയുടെ നാമഹേതുക തിരുനാള്‍.

സ്‌നേഹമുള്ള കുട്ടികളെ, നമുക്കും മനുഷ്യജീവന്‌ വില കല്‌പിക്കുന്നവരായി ജീവിക്കാന്‍ വിശുദ്ധ ജാന്നയുടെ മാദ്ധ്യസ്ഥം തേടാം.


Related Articles

പഞ്ചക്ഷതധാരികളായ വിശുദ്ധര്‍

പീഡാസഹനവേളയില്‍ യേശു തന്റെ ശരീരത്തില്‍ വഹിച്ച പ്രധാനപ്പെട്ട അഞ്ച് മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ‘സ്റ്റിഗ്മാറ്റ’ (stigmata) എന്ന പദമാണ് ഉപയോഗിക്കുന്നത്. ‘സ്റ്റിഗ്മ’ എന്ന ഗ്രീക്ക് വാക്കില്‍

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌

വിശുദ്ധ ബീഡ് ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്

എ.ഡി 672ല്‍ ഇംഗ്ലണ്ടിലെ ‘ജാരോ’ എന്ന സ്ഥലത്താണ് ബീഡിന്റെ ജനനം. ഇംഗ്ലീഷില്‍ ബീഡ് എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രാര്‍ത്ഥന’ എന്നാണ്. ലളിതമായ ജീവിതം നയിച്ചിരുന്ന ബീഡ് ബൈബിളിനെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*