ജീവന്റെ വിലയുള്ള ജാഗ്രതയില്‍ പുനലൂര്‍ രൂപത

കൊവിഡ് മഹാമാരി അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളോടൊപ്പം ജീവന്റെ വിലയുള്ള ജാഗ്രതയും അനിവാര്യമാണെന്നു കൊറോണവൈറസ് നമ്മെ പഠിപ്പിച്ചു. രോഗവ്യാപനത്തിന്റെ റൂട്ടുമാപ്പുകളിലും അടച്ചുപൂട്ടലിലും തകിടം മറിഞ്ഞ സാമൂഹിക, സാമ്പത്തിക രംഗം സാധരാണക്കാരന്റെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. പ്രതിസന്ധികള്‍ക്കു മുന്പില് പകച്ചിരുന്ന ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി ശുഭാപ്തി വിശ്വാസത്തോടെ കൊറോണവൈറസിനൊപ്പം ജീവിച്ച് ഒരു പുതുലോകം കെട്ടിപ്പടുക്കാമെന്ന് ഉള്‍ബോധ്യം നല്കി, വിവിധ ഏജന്‍സികളുടെയും രൂപതയിലെ സംഘടനകളുടേയും സഹകരണത്തോടെ വിവിധ ക്ഷേമപരിപാടികള്‍ നടപ്പിലാക്കുകയാണ്.
പുനലൂര്‍ രൂപതാ സാമരിറ്റന്‍
കൊവിഡ് രോഗികളുടെ സേവനത്തിനും മതാചാരക്രമ ശുശ്രൂഷകള്‍ക്കുമായി സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ച് പുനലൂര്‍ രൂപതാ സാമരിറ്റന്‍ സേന ആരോഗ്യവകുപ്പിന്റെ പരിശീലനപരിപാടികളോടെ രൂപികരിച്ചു.
ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ്
പുനലൂര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇളമ്പല്‍ ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍, പത്തനാപുരം സെന്റ് സേവ്യേഴ്സ് ആനിമേഷന്‍ സെന്റര്‍ എന്നിവ കൊവിഡ് രോഗികളുടെ പരിചരണത്തിനായി നല്കി.
വിവിധ ഏജന്‍സികളുടെ പങ്കാളിത്തം
കൊറോണ വൈറസിന്റ വ്യാപനത്തിനെതിരെ ജനങ്ങളെ അതീവ ജാഗരൂകരാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും പ്രതിസന്ധികളില്‍ തളരാതിരിക്കാന്‍ മാനസിക ശാക്തീകരണത്തിനും ജീവിതാവശ്യങ്ങള്‍ക്കുമുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കിയിരിക്കുന്നു.
കാരിത്താസ് ഇന്ത്യ: കാരിത്താസ് ഇന്ത്യയുടെ സഹായത്താല്‍ ഭക്ഷ്യധാന്യകിറ്റുകളും പ്രതിരോധകിറ്റുകളും ബോധവത്കരണവും നല്കി.
സ്റ്റില്ലാ വിദ്യാധാര: സ്റ്റില്ലാ വിദ്യാധാര പദ്ധതിയുടെ സഹായത്താല്‍ വിദ്യാര്‍ത്ഥികള്‍ക്കു സാമ്പത്തിക സഹായവും ഭക്ഷ്യധാന്യകിറ്റും മാസ്കും ഹാന്‍ഡ് വാഷും നല്കി.
കോള്‍പിംഗ് ഇന്ത്യ: കോള്‍പിംഗ് ഇന്ത്യയുടെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റും പ്രതിരോധ കിറ്റും നല്കി.
അതിഥി തൊഴിലാളി സംരക്ഷണം
നാടും വീടും ഭാഷയും വിട്ട് തൊഴില്‍ തേടിയെത്തിയ അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷാ മൈഗ്രന്റ് പദ്ധതിയുടെ സഹായത്തോടെ ഭക്ഷ്യകിറ്റും പ്രതിരോധകിറ്റും നല്കി. അവര്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തി.
പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ മാസ്ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ നിര്‍മിച്ചു നല്കി. ചൈല്ഡ്ലൈന് പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
Related
Related Articles
ആലപ്പുഴ തിരുഹൃദയ സെമിനാരിക്ക് 150 വയസ്സ്
കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ താഴെത്തട്ടില്‍ അധികാര പങ്കാളിത്തം സംജാതമാക്കിയ ചരിത്ര സംഭവം കാല്‍നുറ്റാണ്ട് പൂര്‍ത്തിയായ വേളയിലാണ് ഒരുപറ്റം വിശ്വാസികള്‍ തങ്ങളുടെ മക്കള്‍ക്കായി പ്രതിബദ്ധതയോടെ ആലപ്പുഴ പട്ടണത്തില്‍
രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി
അനന്യ മഹിമയുടെ അനശ്വര ദീപ്തി
സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ