Breaking News
മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍
അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും
...0ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍
അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍
...0പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍
താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ
...0പുതുവര്‍ഷ സമ്മാനമായി പ്രത്യാശയുടെ വാക്സിന്
മഹാമാരിയുടെ ഒരാണ്ടറുതിയില്, കൊടും ദുരിതങ്ങളുടെയും ഭയാശങ്കകളുടെയും വിമ്മിട്ടങ്ങളുടെയും ഇരുണ്ട കാലത്തില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു വഴിത്തിരിവിനായി കാത്തിരിക്കുമ്പോള്‍ ആശ്വാസത്തിന് ചില
...0ഇരുണ്ടകാലത്തെ പ്രത്യാശാനക്ഷത്രങ്ങള്‍
മഹാവ്യാധിയുടെ കൊടുംദുരിതങ്ങളുടെ ആണ്ടറുതിയില് പ്രത്യാശയുടെ നക്ഷത്രവെളിച്ചം കാത്തിരിക്കുന്നവരുടെ മനം കുളിര്‍പ്പിക്കുകയോ ഉള്ളം തൊടുകയോ ചെയ്യുന്ന ചില വരികളും വാര്‍ത്താശകലങ്ങളും സവിശേഷ മൂല്യമുള്ളവയാണ്.
...0നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു
...0
ജുഡീഷ്യറിയില്‍ കൈകടത്താന്‍ അനുവദിക്കരുത്

രാജ്യത്തെ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥിതിയുടെയും നെടുംതൂണുകളിലൊന്നായ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ആപല്സന്ധിയിലാണെന്ന ആശങ്ക വര്‍ധിക്കുകയാണ്. ‘യതോ ധര്മസ്തതോ ജയഃ’ എന്ന് സത്യത്തിന്റെ വിജയം ഉദ്ഘോഷിക്കുന്ന പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരെയും ഭരണം കയ്യാളുന്ന രാഷ്ട്രീയശക്തികള്‍ വരുതിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നത് സമഗ്രാധിപത്യ ഭീഷണിയുടെ നഗ്ന നിദര്‍ശനമാണ്.
നിയമനിര്‍മാണസഭയുടെയും ഭരണം നിര്‍വഹിക്കുന്ന സര്‍ക്കാരിന്റെയും നിയന്ത്രണപരിധിക്ക് അതീതമായി പരമാധികാരത്തോടെ, പൂര്‍ണസ്വാതന്ത്ര്യത്തോടെ ഭരണഘടനയെയും പൗരന്റെ മൗലിക അവകാശങ്ങളെയും ‘ഭയമോ വിധേയത്വമോ പക്ഷപാതമോ കൂടാതെ’ സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുന്നതിന് ജുഡീഷ്യറിയെ പ്രാപ്തമാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും നിര്‍ണായകമാണ് ജഡ്ജിമാരുടെ നിയമനപ്രക്രിയയും യോഗ്യതാമാനദണ്ഡങ്ങളും. ഉന്നത നീതിന്യായക്കോടതി നിയമനങ്ങള്‍ ‘കൂടുതല്‍ സുതാര്യമാക്കുക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ദേശീയ കമ്മീഷന് സംവിധാനം കൊണ്ടുവരാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പാളിപ്പോയ പശ്ചാത്തലത്തില്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരും ഉള്‍പ്പെടുന്ന കൊളീജിയം നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തികച്ചും യോഗ്യരും അര്ഹരുമെന്നു വിലയിരുത്തി സര്‍ക്കാരിന്റെ അംഗീകാരത്തിനായി നാമനിര്‍ദേശം ചെയ്യുന്നവരെ നിയമനത്തിനു പരിഗണിക്കുന്ന രീതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ ജനുവരി 10ന് ഇങ്ങനെ കൊളീജിയം സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് ശുപാര്‍ശ ചെയ്ത രണ്ടു പേരുകളില്‍ അദ്യത്തേത് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം ജോസഫിന്റേതായിരുന്നു; സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയാണ് ഒപ്പം നിര്‍ദേശിക്കപ്പെട്ടത്. മൂന്നു മാസത്തോളം നടപടി വച്ചുനീട്ടിയശേഷം, ഇന്ദു മല്‍ഹോത്രയ്ക്ക്-ബാറില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന പ്രഥമ വനിത-നിയമന ഉത്തരവ് നല്കിയ കേന്ദ്ര ഗവണ്മെന്റ് ജസ്റ്റിസ് ജോസഫ് സ്വീകാര്യനല്ല എന്ന നിലപാടാണ് കൈക്കൊണ്ടത്. അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍, കേരളത്തിന് സുപ്രീം കോടതിയില്‍ പ്രാതിനിധ്യമുണ്ടെന്നും അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയില്‍ കെ. എം ജോസഫ് 42-ാം സ്ഥാനക്കാരനാണെന്നും അദ്ദേഹത്തെക്കാള്‍ സീനിയറായ 11 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുണ്ടെന്നും, രാജ്യത്തെ മൂന്നു ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാര്‍ മലയാളികളാണെന്നും, പല സംസ്ഥാനങ്ങള്‍ക്കും പരമോന്നത കോടതിയില്‍ പ്രാതിനിധ്യമില്ലെന്നും, പട്ടികജാതി-വര്‍ഗക്കാരില്‍ നിന്ന് ആരെയും നിര്‍ദേശിക്കാത്തത് പോരായ്മയാണെന്നും മറ്റും വിശദീകരിച്ചിരുന്നു.
എന്നാല്‍ ജസ്റ്റിസ് ജോസഫിനോട് വിവേചനം കാട്ടുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രമുഖരായ പല നിയമജ്ഞരും നിരീക്ഷകരും പ്രതിപക്ഷ കക്ഷികളും വിലയിരുത്തിയത്. ഉത്തരാഖണ്ഡില്‍ 2016 ഏപ്രിലില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച ജസ്റ്റിസ് ജോസഫിന്റെ ചരിത്രപ്രധാനമായ വിധി ബിജെപിക്കുകനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ടാണ് ജസ്റ്റിസ് ജോസഫ് മോദി സര്‍ക്കാരിന് അനഭിമതനാകുന്നത്.
ഹൃദ്രോഗത്തിന് ബൈപാസ് സര്‍ജറിക്കു വിധേയനായ ജസ്റ്റിസ് ജോസഫിനെ ഉത്തരാഖണ്ഡിലെ കൊടുംശൈത്യത്തിന്റെ പ്രതികൂല കാലാവസ്ഥയില്‍ നിന്ന് ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റുന്നതിന് 2016 മേയില്‍ കോളീജിയം ശുപാര്‍ശ ചെയ്തതാണ്. സാധാരണ ഗതിയില്‍ പത്തു ദിവസത്തിനകം നടപടിയുണ്ടാകേണ്ടതാണ്. എന്നാല്‍ ഇതുവരെ കേന്ദ്ര ഗവണ്മെന്റ് ആ ശുപാര്‍ശ പരിഗണിച്ചിട്ടില്ല.
അഖിലേന്ത്യാ തലത്തില്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെയും മുതിര്‍ന്ന ജഡ്ജിമാരുടെയും സീനിയോറിറ്റിയും യോഗ്യതയും സത്യസന്ധതയും പരിഗണിക്കുമ്പോള്‍ തന്നെ, സുപ്രീം കോടതി ജഡ്ജിയാകാന്‍ ‘സര്‍വഥാ യോഗ്യനും അര്‍ഹനുമാണ്’ ജസ്റ്റിസ് കെ. എം ജോസഫ് എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരും ഉള്‍പ്പെടുന്ന കൊളീജിയം ജനുവരിയില്‍ ഐകകണ്ഠ്യേന ശുപാര്‍ശ ചെയ്തത്. സീനിയോറിറ്റി മാത്രമല്ല മാനദണ്ഡം എന്ന് കോളീജിയം വ്യക്തമാക്കിയതാണ്. ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് 2014 ജൂലൈ 31ന് ആണ്. അതിനുശേഷം രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞു ചുമതലയേറ്റവരാണ് നിലവില്‍ മറ്റു ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായിരിക്കുന്നവരെല്ലാം എന്നതാണ് യാഥാര്‍ഥ്യം.
കേരള ഹൈക്കോടതിയുടെ പ്രതിനിധിയായി സുപ്രീം കോടതിയില്‍ ഇപ്പോഴുള്ളത് ജസ്റ്റിസ് കുര്യന് ജോസഫാണ്. അദ്ദേഹം അടുത്ത നവംബറില്‍ വിരമിക്കും. കേരള ഹൈക്കോടതി ജഡ്ജിമാരുടെ മൊത്തം സംഖ്യ 21 മാത്രമായിരുന്ന കാലത്ത് സുപ്രീം കോടതിയില്‍ രണ്ടു മലയാളികള്‍ – ജസ്റ്റിസ് കെ.എസ്. പരിപൂര്ണന്, ജസ്റ്റിസ് കെ.ടി. തോമസ് – ഉണ്ടായിരുന്നു. പിന്നീട് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്, സിറിയക് ജോസഫ്, കെ.എസ്.പി. രാധാകൃഷ്ണന് എന്നിവര്‍ ഒരേസമയം സുപ്രീം കോടതിയില്‍ ജഡ്ജിമാരായിരുന്നു. കേരളത്തില്‍ നിന്ന് ഇപ്പോള്‍ ഒരു ജഡ്ജി കൂടി പരമോന്നത നീതിപീഠത്തിലെത്തിയാല് അത് അമിത പ്രാതിനിധ്യമാകും എന്ന കേന്ദ്രമന്ത്രിയുടെ വാദത്തില്‍ ഒരു യുക്തിയുമില്ല. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അടുത്തുതന്നെ വിരമിക്കും.
സുപ്രീം കോടതി ജഡ്ജിമാരുടെ നിര്‍ദിഷ്ട അംഗസംഖ്യ 31 ആണ്. ഇപ്പോള്‍ 25 പേരാണുള്ളത്. ഇതില്‍ ആറുപേര്‍ ഇക്കൊല്ലം വിരമിക്കും. അങ്ങനെ 12 ഒഴിവുകളാണുണ്ടാവുക. ഇതിലേക്ക് പട്ടികജാതി-വര്‍ഗത്തില്‍ നിന്നോ പ്രാതിനിധ്യമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നിന്നോ യോഗ്യരായവരെ കണ്ടെത്തുന്നതില്‍ ജസ്റ്റിസ് ജോസഫ് എന്നൊരാളുടെ സാന്നിധ്യം തടസമാകേണ്ട കാര്യമില്ല.
എന്തായാലും, കൊളീജിയം ഒറ്റക്കെട്ടായി നിന്ന് വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേരുതന്നെ മുന്നോട്ടുവച്ചാല്‍ സര്‍ക്കാരിന് അത് അംഗീകരിക്കേണ്ടിവരും എന്നതാണ് കീഴ്വഴക്കം. എന്നാല്‍ നിയമന ഉത്തരവ് കുറെക്കാലത്തേക്ക് നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്ത് സ്ഥാനഭ്രഷ്ടനാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടീസ് രാജ്യസഭാധ്യക്ഷന് കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയെങ്കിലും ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വ പ്രതിസന്ധി ഇപ്പോഴും നീറിപ്പുകഞ്ഞുനില്ക്കുകയാണ്. സുപ്രീം കോടതിയുടെ സ്വാതന്ത്ര്യവും നിലനില്പും മറ്റ് അടിസ്ഥാനപ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ എല്ലാ ജഡ്ജിമാരുടെയും സമ്പൂര്‍ണ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് കോളീജിയം അംഗങ്ങളായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ജഡ്ജി നിയമനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങിക്കൊടുക്കണമെന്ന തരത്തില്‍ കോളീജിയത്തില് ഭിന്നാഭിപ്രായമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കും.
Related
Related Articles
മദ്യത്തിലെത്ര മുക്കി വേണം വിരക്തിയും വിമുക്തിയും?
കേരള സമൂഹത്തില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍, മദ്യാസക്തിയും നിരോധിത ലഹരിമരുന്നുകളുടെ ഉപഭോഗവും വര്‍ദ്ധിച്ചുവരുന്നതായി സ്ഥിരീകരിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ 2018-19 വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുന്നത്. സമൂഹത്തിലെ
ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക
No woman, no cry No woman, no cry Oh my little sister, don’t shed no tears No woman, no cry….Bob
വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക
അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ