ജൂലിയ സല്‍സാനോ

ഇറ്റലിയിലെ സാന്ത മരിയ കാപുവ വെത്തരിയില് 1846 ഒക്ടോബര്‍ 13-ാം തീയതിയാണ് ജൂലിയ സല്‍സാനോ ജനിച്ചത്. ഫെര്‍ഡിനന്റ് രണ്ടാമന്റെ സൈന്യത്തിലെ അംഗമായിരുന്ന ദിയഗൊയും അദാലെയ്ദയും ആണ് മാതാപിതാക്കള്‍. ജൂലിയ സല്സാനോയ്ക്ക് നാലു വയസു പ്രായമുള്ളപ്പോള്‍ ദിയഗൊ മരിച്ചു. പിതാവിന്റെ മരണശേഷം പതിനഞ്ചു വയസുവരെ ഉപവിയുടെ സന്യാസിനികള്‍ നടത്തിയിരുന്ന അനാഥമന്ദിരത്തിലാണ് ജൂലിയ വളര്‍ന്നത്. വിശുദ്ധിയുള്ള ജീവിതമായിരുന്നു ജൂലിയ നയിച്ചത്.
ജൂലിയ തന്റെ പഠനം പൂര്‍ത്തീകരിച്ച് ഒരു ഗവണ്മെന്റ് സ്കൂളില്‍ അദ്ധ്യാപികയായി. മറ്റുള്ളവര്‍ യേശുവിനെ കൂടുതല്‍ അറിയുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ജൂലിയ അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കുട്ടികളെയും മുതിര്‍ന്നവരെയും ഒഴിവു സമയങ്ങളില്‍ വേദപാഠം പഠിപ്പിക്കുമായിരുന്നു. ഈ ക്ലാസുകള്‍ക്കുവേണ്ടി അവര്‍ വളരെ ശ്രദ്ധാപൂര്‍വം പാഠഭാഗങ്ങള്‍ തയ്യാറാക്കി. ഒരു അല്മായ എന്ന നിലയില്‍ ഈ “മതബോധന അപ്പസ്തോലിക പ്രവര്‍ത്തനം” ഒരു പുതിയ സന്യാസസഭ സ്ഥാപിക്കുന്നതിലേക്ക് ജൂലിയയെ നയിച്ചു. “കാറ്റക്കിസ്റ്റ് സിസ്റ്റേഴ്സ് ഓഫ് ദ് സേക്രഡ് ഹാര്‍ട്ട്” എന്നായിരുന്നു ഈ സഭയുടെ പേര്. 1905ല്‍ സ്ഥാപിതം.
വിശുദ്ധ കത്രീന വേള്വിച്ചെല്ലിയോടൊപ്പം തിരുഹൃദയ ഭക്തിയും സ്നേഹവും പ്രചരിപ്പിക്കുന്നതിലും ജൂലിയ വ്യാപൃതയായിരുന്നു.“എന്നില്‍ ജീവശ്വാസം നിലനില്‍ക്കുന്ന നിമിഷംവരെയും മതബോധനത്തിനായി ഞാന്‍ നിലകൊള്ളും” എന്ന തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട്, ഏകദേശം നൂറോളം കുട്ടികള്‍ക്ക് ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള പഠനങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് 1929 മെയ് 17 ന ് വൈകുന്നേരം മദര്‍ ജൂലിയ ഇഹലോകവാസം വെടിഞ്ഞത്. 2003 ഏപ്രില്‍ 27ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2010 ഒക്ടോബര്‍ 17ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് മദര്‍ ജൂലിയായെ വിശുദ്ധയായി നാമകരണം ചെയ്തു.
“നവസുവിശേഷവത്കരണത്തിന്റെ പ്രവാചക” എന്ന നാമത്തിലാണ് സഭ ഇന്ന് വിശുദ്ധ ജൂലിയായെ ആദരിച്ചു വണങ്ങുന്നത്. പ്രിയ കുട്ടികളേ, നമുക്കും ഈ വിശുദ്ധയുടെ മദ്ധ്യസ്ഥം യാചിച്ചുകൊണ്ട് യേശുവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നവരാകാം.
Related
Related Articles
ലോലഹൃദയനായ വിശുദ്ധൻ
ആന്റണി കൊത്തൊലെന്ഗോയുടെയും ആഞ്ചല ബെനദേത്തയുടെയും മകനായി 1786 മെയ് 3 നാണ് ഇറ്റലിയിലെ `പീയാമോന്തെ’ എന്ന സ്ഥലത്താണ് ജോസഫ് ബെനഡിക്ട് കൊത്തൊലെന്‍ഗോയുടെ ജനനം.1811ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1827
സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തി
കോട്ടപ്പുറം: തിരുപ്പിറവിയുടെ ഒരുക്കമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ഇടവകയുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ വിശുദ്ധഗ്രന്ഥ പാരായണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ ബൈബിള്‍
മറഞ്ഞിരിക്കുന്ന നിധികള്‍
ഒരിക്കല്‍ ഒരു ടൂറിസ്റ്റ് കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. സമുദ്രത്തിലെ ഓളവും, തീരത്തെ മണല്‍ത്തരികളും, കരയിലെ ഇളംകാറ്റില്‍ ചാഞ്ചാടുന്ന ചൂളമരങ്ങളും അയാളെ ഒത്തിരി ആകര്‍ഷിച്ചു. അപ്പോഴാണ് ആളൊഴിഞ്ഞ ഒരിടത്ത് ഒരു