ജെറി അമല്‍ദേവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

ജെറി അമല്‍ദേവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

 

എറണാകുളം: പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിന്റെ ജീവചരിത്രം തിരക്കഥാകൃത്ത് ജോണ്‍ പോ ള്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കു നല്കി പ്രകാശനം ചെയ്തു. കലയെ നിസ്വാര്‍ത്ഥമായി സമീപിച്ചയാളാണ് ജെറി അമല്‍ദേവെന്ന് ജോണ്‍പോള്‍ പറഞ്ഞു. നൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ച താനും ജെറിഅമല്‍ദേവും ഇന്നും വാടകവീടുകളിലാണ് താമസിക്കുന്നത്.

പി.വി.ആല്‍ബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ദേവാലയ സംഗീത രംഗത്ത് ജെറി മാസ്റ്റര്‍ നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്ന് ബിഷപ് അലക്സ് പറഞ്ഞു. ജെറി മാസ്റ്ററുടെ പാട്ടുകള്‍ സിങ്ങ് ഇന്ത്യ കരോള്‍ ഗ്രൂപ്പ് അവതരിപ്പിച്ചു.

ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഷാജി ജോര്‍ജ്, ഫാ. കാപ്പിസ്റ്റന്‍ ലോപസ്, ജെയിംസ് എടേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. ജെയിം
സ് അഗസ്റ്റിന്‍, കെസ്റ്റര്‍, ജോണ്‍സണ്‍ മങ്ങഴ, അജയ് ജോസഫ്, രാജീവ് പാട്രിക് എന്നിവര്‍ നേതൃത്വം നല്‍കി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സിനഡ് സഹയാനത്തിലെ സിപിഎം

  മുന്‍മൊഴി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള പതിനാറാമത് സാധാരണ സിനഡിനുള്ള ആഹ്വാനം റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2023

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ

ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

കോഴിക്കോട്: വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഇറ്റലിയില്‍ നിന്നു കൊണ്ടുവന്ന വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് വെനെറിനി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*