ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?.

കേരളത്തില്‍ പെണ്‍കുട്ടികളെ ഇടയ്ക്കിടെ കാണാതാകുന്നതു ചര്‍ച്ചചെയ്യാനുള്ള കൃത്യമായ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയിലോ, ഐ പി സി യിലോ മലയാള നിഘണ്ടുകളിലോ ഇല്ലാത്തതാണ് പ്രശ്‌നമെങ്കില്‍, വ്യക്തമായി നിര്‍വചിക്കപ്പെടാത്ത ചില കാര്യങ്ങള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു എന്നും, അതിനു പോലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും സമൂഹം മനസ്സിലാക്കണം.
ഒരു പെണ്‍കുട്ടിയുടെ ദുരൂഹമായ തിരോധനത്തെ നല്ലവാര്‍ത്തയാക്കി തിരികെ തരാം എന്നു പറയുന്ന പോലീസ് സേനയും ഭരണാധികാരികളും കുറഞ്ഞപക്ഷം അവളെ രാവണന്‍ തട്ടിക്കൊണ്ടുപോയതാണോ എന്നെങ്കിലും വെളിപ്പെടുത്തേണ്ടതല്ലേ
എന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് പത്തനംതിട്ട എസ് പി കെ.ജി സൈമണ്‍ പറഞ്ഞിരുന്നു. തുറന്നുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടെന്നും താമസിയാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല കോവിഡ് വ്യാപനം അന്വേഷണത്തിന് മങ്ങലേല്‍പ്പിച്ചെന്നും ശുഭ പ്രതീക്ഷയുണ്ടെന്നുമുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്

2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേഗ പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ജെസ്‌നയെ കാണാതാകുന്നത്. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് പ്രത്യേഗ അന്വേഷണ സംഘത്തിനെ രൂപീകരിച്ചത്. കേസന്വേഷണത്തിനായി രണ്ട് ലക്ഷം ടെലിഫോണ്‍ നബറുകളാണ് പോലീസ് പരിശോധിച്ചത്.

കാണാതായ ജെസ്‌നയെ സംബന്ധിച്ച് നിരവധി കഥകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലരും പെണ്‍കുട്ടിയെ കണ്ടതായി അവകാശപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പേള്‍ ഒടുവില്‍ മംഗലാപുരത്തെ ഒരു ഇസ്ലാമിക പംനകേന്ദ്രത്തിലുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍.അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

പെണ്‍കുട്ടിയുടെ ക്രിത്യമായ വിവരങ്ങള്‍ കേസ് നേരത്തെ അന്വേഷിച്ചിരുന്ന മുന്‍ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കിരിക്കും അടുത്തകാലത്ത് കേസന്വേഷിച്ചിരുന്ന പത്തനം തിട്ട എസ്പി കെ.ജെ സൈമണും അറിയാമായിരുന്നു എന്നാണ് സൂചന. സാമൂഹ്യമാധ്യമങ്ങളില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ടും, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടും നിരവധി സംശയങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 Related Articles

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും

വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*