ജോബി ജസ്റ്റിനും സൂസൈരാജും ഇന്ത്യന്‍ ക്യാമ്പില്‍

Print this article
Font size -16+
ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍. തായ്ലാന്റില് ജൂണ്‍ 5 ന് ആരംഭിക്കുന്ന കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീം ക്യാമ്പിലേക്കാണ് തിരുവനന്തപുരം അതിരൂപതാംഗങ്ങളായ ജോബി ജസ്റ്റിനും സൂസൈരാജും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന് നത്. ഐഎസ്എലിലെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദും സാധ്യതാ ടീമിലുണ്ട്. രാഹുല്‍ ഭെക്കെ, സുനില്‍ ഛേത്രി, സന്ദേഷ് ജിംഗന്, ഗുര്‍പ്രീത് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ മോശം ഫോമിലുള്ള സ്െ്രെടക്കര്‍ ജെജേ. ഹാളിചരണ്‍, സര്ത്രക്, ആഷിക് എന്നിവരെ ഒഴിവാക്കി.
ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെ തീരുമാനം കാല്പന്ത് പ്രേമികളെ ആവേശഭരിതരാക്കിയിട്ടുണ്ട്. കാരണം കഴിവുതെളിയിച്ചിട്ടും ജോബി ജസ്റ്റിനേയും സൂസൈരാജിനേയും മുന്‍ കോച്ച് കോണ്സ്റ്റന്റൈന് തുടര്‍ച്ചയായി തഴയുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
കേരള ഫുട്ബോളിന്റെ കരുത്തായിരുന്ന തോമസ് സെബാസ്റ്റിയനെയും വിനു ജോസിനെയും ഇഗ്നേഷ്യസിനെയും സംഭാവന ചെയ്ത വെട്ടുകാടാണ് ജോബിയുടെയും ജന്മസ്ഥലം. പാളയം സെന്റ് ജോസഫ്സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫുട്ബോളും ജോബിയും പരസ്പരം തിരിച്ചറിയുന്നത്. വെട്ടുകാട് സെന്റ്മേരീസ് സ്പോര്‍ട്സ് ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്നു. പിന്നീട് എംജി കോളജില്‍ പഠിക്കുമ്പോള്‍ 2 തവണ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചു. ഡിഗ്രി പഠനത്തിന്റെ ആദ്യ 2 വര്‍ഷങ്ങളില്‍ ടൈറ്റാനിയത്തിന്റെ അതിഥിതാരമായെങ്കില് അവസാനവര്‍ഷം കെഎസ്ഇബി ജോബിയെ ജോലിക്കെടുത്തു. 20 വയസായിരുന്നു അന്ന് പ്രായം. കേരള പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബിക്കു കളിക്കുമ്പോഴാണ് കൊല്‍ക്കൊത്തയിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ ജോബിയെ നോട്ടമിടുന്നത.് കെഎസ്ഇബിയില്‍ നിന്നും അവധിയെടുത്ത് ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയിലേക്കു പറക്കാന്‍ ജോബി മടിച്ചില്ല.
ആ തീരുമാനം ശരിയായിരുന്നു. വിംഗ് ബാക്ക് പൊസിഷനില്‍ നിന്നും മുന്നേറ്റനിരയിലേക്കെത്തിയ ജോബിയുടെ ബൂട്ടുകള്‍ക്ക് വിശ്രമമില്ലായിരുന്നു. 2018ല്‍ ഐ ലീഗില്‍ ഗോളടിച്ചുകൂട്ടി ടോപ് സ്കോററായി. ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് ജോബി വലയിലെത്തിച്ചത്. ലീഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ഗോള്‍വേട്ടയാണിത്. ഐ ലീഗില്‍ നിന്നും ഐഎസ്എലിലേക്കുള്ള വരവ് അങ്ങനെയായിരുന്നു. ഗ്ലാമര്‍ ക്ലബ്ബായ അത്ലറ്റികോ കൊല്‍ക്കൊത്ത ജോബിയെ റാഞ്ചിയത് 90 ലക്ഷം രൂപയ്ക്ക്. 2017ല്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. അന്ന് റെയില്‍വേക്കെതിരേ ജോബി നേടിയ ഹാട്രിക് ഇന്നും ഫുട്ബോള്‍ പ്രേമികളെ രോമാഞ്ചം കൊള്ളിക്കുന്നു.
തമിഴ്നാട്ടിലെ ഇരവിപുത്തന്തുറൈയാണ് (ഇപി തുറൈ) മൈക്കിള്‍ സൂസൈരാജിന്റെ ജന്മസ്ഥലം. പത്താം വയസില്‍ സെന്റ് കാതറീന് എഫ്സിയിലൂടെ കാല്പന്തിന്റെ വഴിയിലെത്തി. മദ്രാസ് ക്രിത്യന്‍ കോളജില്‍ ചേര്‍ന്നതോടെ പ്രൊഫഷണല്‍ ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. സിഎഫ്എ സീനിയര്‍ ഡിവിഷനില്‍ ആരോസിന്റെ താരമായി. 2016ല്‍ ചെന്നൈ സിറ്റി എഫ്സിയിലൂടെ ഐലീഗിലെത്തി. തൊട്ടടുത്ത വര്‍ഷം ഐലീഗിലെ മികച്ച മധ്യനിരതാരമായി തെരഞ്ഞെടുക്കപ്പെട്ടു.
2018ല്‍ ഐഎസ്എലിലേക്കു കൂടുമാറി. ജാംഷെഡ്പൂര്‍ എഫ്സിയിലൂടെയായിരുന്നു ഐഎസ്എലിന്റെ വിശാലലോകത്തെത്തിയത്. ഇടതുവിംഗിലായിരുന്നു സൂസൈരാജിന്റെ ഭാഗ്യപരീക്ഷണം. സീസണില്‍ 4 ഗോളടിച്ച് സൂസൈരാജ് കാണികളുടെ മനംകവര്‍ന്നു.
തായ്ലാന്റ്, ഇന്ത്യ, കുറാക്കോ, വിയ്റ്റ്നാം എന്നീ ടീമുകളാണ് കിംഗ്സ് കപ്പില്‍ മാറ്റുരക്കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കുന്ന കുറാക്കോ ഫിഫ റാങ്കിംഗില്‍ 88-ാം സ്ഥാനത്തുള്ള രാജ്യമാണ്. വിയറ്റ്നാം 98-ാം റാങ്കിലും ഇന്ത്യ 101ലുമാണ്. ആതിഥേയരായ തായ്ലാന്റ് 114-ാം റാങ്കുകാരാണ്. തായാലാന്റാണ് നിലവിലെ ചാമ്പ്യന്മാര്. ജൂലൈയില്‍ നടക്കുന്ന ഹീറോ ഇന്ര്കോണ്ടിനെന്റല് കപ്പിലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്.
Related
Related Articles
ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു
എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്തോലിക് ബെര്ണര്ദീന് ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍
മാധ്യമങ്ങള്‍ പക്വത പാലിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍
കൊച്ചി: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാന്‍ കടപ്പെട്ടവരാണെന്ന് കെആര്‍എല്‍സിസി വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍
വനിതകള്‍ക്ക് സംരംഭകത്വ വികസന സെല്ലുമായി ഐസാറ്റ് വിദ്യാര്‍ത്ഥികള്‍
കളമശേരി: കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ ഐഇഡിസി ക്ലബിന്റെ നേതൃത്വത്തില്‍ വനിത സംരംഭകത്വ വികസനം ലക്ഷ്യമാക്കി ഐസാറ്റ് വുമണ്‍ സെല്‍ രൂപികരിച്ചു. വുമണ്‍ സെല്ലിന്റെ ഉദ്ഘാടനം 2017ലെ
No comments
Write a comment
No Comments Yet!
You can be first to comment this post!