ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍

ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍

ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (JOMA)യുടെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടത്തുന്നു.
കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന ജോമ സെമിനാറിനോടനുബന്ധിച്ച് 2020 ഡിസംബര്‍ 13,14 തിയതികളിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. വൈകീട്ട് 7 മുതല്‍ 8.30 വരെയാണ് സെമിനാര്‍ നടത്തപ്പെടുന്നതെന്ന് കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി ഡോ.ആന്റെണി ജോര്‍ജ് പാട്ടപ്പറമ്പില്‍ അറിയിച്ചു.

ഡിസംബര്‍ 13 ഞായറാഴ്ച വൈകീട്ട് 7 മണി മുതലുള്ള ആദ്യ സെഷനില്‍ ‘ശാസ്ത്ര പുരോഗതിയും കേരള ക്രൈസ്തവരും എന്ന വിഷയത്തില്‍ ഡോ. എസ് റെയ്മണ്‍ സംസാരിക്കും. പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പ്രബന്ധം അവതരിപ്പിക്കും. 7.30 മുതല്‍ 8 വരെ ‘ മത്തേവൂസ് പാതിരി: ജീവിതവും രചനകളും’ എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ.സി സൂസി കിണറ്റിങ്കല്‍ സി.ടി.സി, പ്രബന്ധം അവതരിപ്പിക്കും.

ഡിസംബര്‍ 14 തിങ്കളാഴ്ച ആദ്യ സെക്ഷനില്‍ ‘മത്തേവൂസ് പാതിരിയുടെ ഹോര്‍ത്തൂസ് മലബാറിക്കസ്: ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍’എന്ന വിഷയത്തെക്കുറിച്ച് ശ്രീ. കെ.ബി. സൈമണ്‍ സംസാരിക്കും. ഡോ.ചാള്‍സ് ഡയസ് പ്രബന്ധം അവതരിപ്പിക്കും. രണ്ടാമത്തെ സെഷനില്‍ ‘ഹാര്‍ത്തൂസ് മലബാറിക്കസ് പരിഭാഷാചരിത്രവും വസ്തുക്കളും’എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.ആന്റെണി പുത്തൂര്‍ പ്രബന്ധം അവതരിപ്പിക്കും.


Tags assigned to this article:
historyjomakrlcbcseminar

Related Articles

മഹാരാഷ്ട്ര മന്ത്രിയ്ക്ക് കൊവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ്-19 സ്ഥിരീകരിച്ചു. 15 ദിവസമായി 54 കാരനായ മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

പ്രളയാനന്തര കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടാന്‍ ഇടയില്ലെങ്കിലും സംസ്ഥാനത്തെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് മീന്‍പിടുത്തവും കച്ചവടവും സംസ്‌കരണവുമൊക്കെയായി ബന്ധപ്പെട്ട 222 ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിലെ

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് കേരളത്തിനു പുറത്തുള്ള നാലുമലയാളികള്‍ മരിച്ചു. യുഎസില്‍ രണ്ടുപേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണുണ്ടായത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*