ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക

നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ ഒരു കുടുംബം അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. 12 പേരടങ്ങുന്ന സംഘമായിരുന്നു. ആദ്യ നില പൂർണമായും മുങ്ങിപ്പോയ ഭവനത്തിൽ രണ്ടാം നിലയിൽ അഭയംപ്രാപിച്ച ഉണ്ടായിരുന്നത്. പല ബോട്ടുകളും അവരുടെ അടുത്ത് കൂടി കടന്നുപോയിയെങ്കിലും ആരും അവരുടെ അടുത്തേക്ക് വന്നില്ല, കാരണം വീടിനുസമീപത്തു കുത്തിയൊലിച്ച് ജലം ഒഴുകുന്നുണ്ടായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നവരുടെ കരച്ചിലും നിലവിളിയും കേട്ട് ഒരു ബോട്ട് അടുത്തേക്ക് വന്നു. 12 പേരിൽ പത്ത് പേരെ അവർ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആദ്യ നിലയിലെ വെള്ളപ്പൊക്കം കണ്ട് ഭയപ്പെട്ട സ്ത്രീകളോടും കുട്ടികളോടും അവർ പറഞ്ഞു ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും. രണ്ടു തവണകളായി അവിടെയെത്തിയ ബോട്ടുകൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. അവരുടെ ജീവ൯ രക്ഷപ്പെടുത്തിയത് ആരാണെന്നോ എവിടെനിന്നാണെന്നോ അവർക്കറിയില്ല. ബോട്ട് നിയന്ത്രിച്ചിരുന്ന ആളിനോട് ഫോൺ നമ്പർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഫോൺ നമ്പർ തരുന്ന സമയത്ത് എനിക്ക് രണ്ടുപേരെ കൂടുതൽ രക്ഷിക്കുവാൻ ഒരു സാധിക്കും എന്നാണ്.

കടലിനോടും കാറ്റിനോടും പൊരുതി ജീവിക്കുന്നവരാണ് ഓരോ തീരദേശവാസിയും. കൊടും പ്രളയത്തിൽ നാടും വീടുമൊക്കെ മുങ്ങിയപ്പോൾ രക്ഷകരായി ഓടിയെത്തിയത് അവരാണ് അവരുടെ ഉപജീവന മാർഗമായ മത്സ്യബന്ധന ബോട്ടുമായി. കേരളത്തിൻറെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അവരെ വിശേഷിപ്പിച്ചു. ഒരു നന്ദി വാക്ക് പോലും ആഗ്രഹിക്കാതെ അഭിനന്ദനത്തിനു വേണ്ടി കാത്തു നിൽക്കാതെ അവർ നിലയില്ലാക്കയത്തിൽ മുങ്ങിപ്പോയ ഓരോ കുടുംബത്തിലെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

സുനാമി വന്നപ്പോഴും, ഓഖി വന്നപ്പോഴും, ഓരോ മഴക്കാലത്തും കടൽ കരകവിഞ്ഞ് വീട്ടിലൂടെ ഒഴുകി പോയപ്പോഴും, പുറംകടലിൽ ബോട്ടപകടങ്ങൾ ഉണ്ടാകുമ്പോഴും അതൊന്നു കേരള ജനത കാര്യമായി എടുത്തില്ല. ഇന്ന് കേരളത്തെ രക്ഷിക്കുവാൻ മത്സ്യത്തൊഴിലാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ കാരണം ദുരിതം എന്താണെന്ന് ഓരോ വർഷവും അനുഭവിക്കുന്നവരാണ് കടലോരത്ത് താമസിക്കുന്ന ഓരോ മത്സ്യത്തൊഴിലാളി കുടുംബവും.


Related Articles

മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ

ആഗമനകാലം രണ്ടാം ഞായർ വിചിന്തനം:- മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6) തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും

ഓഖിയില്‍ രക്ഷകനായ ഇമ്മാനുവലിന് സര്‍ക്കാരിന്റെ ആദരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരിച്ചെത്താനാകാതെ ദിവസങ്ങളോളം കടലില്‍ കടുങ്ങിയ മത്സ്യത്തൊഴിലാളികളെയും ബോട്ടും സാഹസികമായി കരയിലെത്തിച്ച ശക്തികുളങ്ങര കൂട്ടുവാതുക്കല്‍ ഇമ്മാനുവല്‍ ആന്റണി നസ്രത്തിനെ നാവിക് ഉപകരണങ്ങള്‍ നല്കി

ശൂന്യമായ കല്ലറ: ഈസ്റ്റർ ദിനം

ഈസ്റ്റർ ദിനം വിചിന്തനം:- ശൂന്യമായ കല്ലറ (ലൂക്കാ 24:1-12) ശൂന്യമായ കല്ലറ: ഹൃദയസ്പർശിയായ ചില ചോദ്യങ്ങളും സാന്ത്വന ദർശനങ്ങളും നൽകിയ ഒരിടം. അതെ, ഉത്ഥാനത്തിന്റെ ആദ്യ അടയാളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*