ഞായറാഴ്ച്ച കുർബാന ചൊല്ലാൻ ഡൊമിനിക്കച്ചൻ തുഴഞ്ഞെത്തി

മഴക്കെടുതി മൂലം പള്ളിയിലും പരിസരങ്ങളിലും വെള്ളക്കെട്ട് ആയതിനാൽ പരിശുദ്ധ കുർബാന ചൊല്ലുന്നതിനായി നെടുമുടി പരിശുദ്ധ രാജ്ഞിയുടെ ദേവാലയത്തിലെ വികാരിയച്ചൻ വള്ളത്തിൽ എത്തി. ഫാ ഡോമിനിക് സാവിയോ കണ്ടെത്തിചിറയിലും സഹായിയും മൊത്ത് അൾത്താരയിലേക്ക് വള്ളത്തിലാണ് എത്തിയത്. ആലപ്പുഴയിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശവും വെള്ളക്കെട്ടിലാണ്.  ജനങ്ങൾ എല്ലാവരും തന്നെ ഭവനം ഉപേക്ഷിച്ച് സുരക്ഷാ കേന്ദ്രങ്ങളിലാണ്. ഒരാഴ്ചയിലേറെയായി മഴവെള്ളത്തിൽ മുങ്ങിപ്പോയ കുട്ടനാട്- ആലപ്പുഴ പ്രദേശത്ത് ജനങ്ങൾ ഭക്ഷണവും, കുടിവെള്ളവും, പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ വലയുകയാണ്. ദിവസങ്ങളോളം വെള്ളം നിറഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.


Related Articles

യേശുവിൻറെ പാതയിലൂടെ പ്രയാണം

? സന്യസ്തര്‍ക്ക് നിരവധി സേവനമേഖലകളുണ്ടല്ലോ. എന്തുകൊണ്ട് വ്യത്യസ്തമായ ഭവനനിര്‍മാണമേഖല തെരഞ്ഞെടുത്തു. * നമ്മള്‍ ഏറ്റവും ഫോക്കസ് നല്‌കേണ്ട മേഖലയാണ് വീടുകള്‍. കുട്ടികള്‍ക്ക് ആരോഗ്യമുണ്ടാകണമെങ്കില്‍ നല്ല വീടു വേണം.

ഓണ്‍ലൈന്‍ വ്യക്തിഹത്യ പൊലീസ് എന്തുചെയ്യും ?

ആശയവിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ അപരന് ശല്യമാകുന്നതോ വ്യക്തിഹത്യയിലെത്തുന്നതോ ആയ സ്വാതന്ത്ര്യം അനുവദനീയമല്ല. ഒരുകാലത്ത് ഇത്തരം ശല്യങ്ങള്‍ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി

ജീവനില്‍ ആഹ്ലാദിക്കാനും ജീവന്റെ സംസ്‌കാരം ഉദ്‌ഘോഷിക്കാനും കുട്ടികളുണ്ടാകട്ടെ-ബിഷപ് ഡോ. ജോസഫ് കരിയില്‍

മനുഷ്യന്റെ ഭാവി പ്രവചിക്കുന്ന ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ചില ചിന്തകരും മനുഷ്യാനന്തര കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതായത് പോസ്റ്റ് ഹ്യൂമണ്‍ ഇര. എന്നു പറഞ്ഞാല്‍ മനുഷ്യനെന്നു പറയുന്ന ജീവി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*