ടീച്ചേഴ്സ് ഗിൽഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി

അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക , ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ടീച്ചേഴ്സ് ഗിൽഡിന്റെയുംKCBC വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ കലക്ട്രേറ്റുകൾക്കു മുന്നിലും ധർണ്ണ സംഘടിപ്പിച്ചു. പോലീസ് ആക്റ്റ് 144 നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക-മാനേജ്മെൻറ് പ്രതിനിധികളാണ് കോപ്പിഡ് പ്രോട്ടോകോൾ പാലിച്ച്സമരത്തിൽ പങ്കെടുത്തത്. ആലപ്പുഴ കലക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ രൂപതാ PRO ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം ചെയ്തു.കോർ പൊറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തി.രൂപതാ പ്രസിഡന്റ് ജോസ് ആന്റണി അദ്ധ്യക്ഷം വഹിച്ചു.ടീച്ചേഴ്സ് ഗിൽഡ് മാവേലിക്കര രൂപതാ പ്രസിഡൻറ് C.T. വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു. ഗിൽഡ് രൂപതാ സെക്രട്ടറി
P. P.റിനോൾഡ് Sr. മേഴ്സി, Sr.ഷാന്റി, തുടങ്ങിയവർ നേതൃത്വം നൽകി.