ടീച്ചേഴ്സ് ഗിൽഡ് സെക്ട്രേയ്റ്റ് ഉപവാസ ധർണ്ണ നടത്തി

by admin | October 15, 2020 2:42 amടീച്ചേഴ്സ് ഗിൽഡിന്റെയുംKCBC വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ധർണ്ണ സംഘടിപ്പിച്ചു. പോലീസ് ആക്റ്റ് 144 നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക-മാനേജ്മെൻറ് പ്രതിനിധികളാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം സെക്ട്രേയ്റ്റ്പടിക്കൽ നടത്തിയ ധർണ്ണ വി. എസ് ശിവകുമാർ MLA ഉദ്ഘാടനം ചെയ്തു.കോർപൊറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ വി മുഖ്യ പ്രഭാഷണം നടത്തി.രൂപതാ പ്രസിഡന്റ് ഡി ർ ജോസ് അദ്ധ്യക്ഷം വഹിച്ചു.ടീച്ചേഴ്സ് ഗിൽഡ് രൂപതാ സെക്രട്ടറി കോൺക്ലിൻ ജിമ്മി ജോൺ സ്വാഗതം പറഞ്ഞു. ഗിൽഡ് രൂപതാ ട്രെഷർ ബെന്നി നന്ദി പറഞ്ഞു.
🖋️അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക , ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഇതിൽ സഹകരിച്ച ഏവർക്കും നന്ദി.പിൻതുണ നൽകിയ ഏവർക്കും കടപ്പാട് അറിയിക്കുന്നു .

Source URL: https://jeevanaadam.in/%e0%b4%9f%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%97%e0%b4%bf%e0%b5%bd%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0/