‘ടു പോപ്‌സ്’

by bejo silvery | March 4, 2020 7:10 am


ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ് പാപ്പായായി ജൊനാഥന്‍ പ്രൈസും ബനഡിക്ട് പാപ്പായായി അന്റോണി ഹോപ്കിന്‍സും വേഷമിടുന്നു. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും പോരാട്ടത്തിന്റെ വ്യത്യസ്തതകൊണ്ട് ഇരുവരും ശ്രദ്ധേയരായി. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാപ്പായായി വേഷമിട്ട നടന്‍മാര്‍ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്.
ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന, ഒരേ മതത്തെ നയിക്കുന്ന, എന്നാല്‍ വ്യത്യസ്ഥ ജീവിതകാഴ്ചപ്പാടുകളുള്ള രണ്ടു പാപ്പാമാര്‍ തമ്മിലുള്ള സംഭാഷണമാണ് ‘ടു പോപ്‌സ്’ എന്ന ചിത്രം. രണ്ടു പാപ്പാമാരുടെ പ്രസംഗങ്ങളും പുസ്‌കതകങ്ങളും ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
യഥാര്‍ഥ ജീവിതത്തില്‍ വെറും മൂന്നുതവണമാത്രം നേരില്‍ കണ്ടിട്ടുള്ളവര്‍ തമ്മിലുള്ള സംഭാഷണം സിനിമയാക്കുകയായിരുന്നു വലിയ വെല്ലുവിളിയെന്ന് ചിത്രമൊരുക്കിയ ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മിയര്‍ലെസ് പറയുന്നു. 2019 നവംബറില്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ നെറ്റ് ഫ്‌ലിക്‌സില്‍ പ്രദര്‍ശനത്തിനുണ്ട്.

Source URL: https://jeevanaadam.in/%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d/