Breaking News
ക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട
...0സിനിമകളെ നിയന്ത്രിക്കുന്നതാര്?
രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യങ്ങള് ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്. സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്. അതേസമയം ഒരുവന്റെ മൗലീകാവകാശം അപരന്റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ
...0നീതി നിഷേധിക്കപ്പെട്ടവരുടെ വേദന
മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്കാരവും സാമൂഹ്യപ്രശ്നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍
...0നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം
കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍
...0ഒടിടി V/s കൊട്ടക
ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു
...0ഒരു അഡാര്‍ പെറ്റ് സ്റ്റോറി
പക്ഷികളോടുള്ള ഇഷ്ടം ജോമോന് എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍
...0
ടെര്‍മിനേറ്ററും ചില സ്മരണകളും

ഹോളിവുഡിലെ പണം വാരിചിത്രങ്ങളില് ഒന്നായ ടെര്‍മിനേറ്റര്‍ ശ്രേണിയിലെ ഡാര്‍ക്ക് ഫേറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു. 25 വര്‍ഷം മുമ്പ് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ എന്ന സൂപ്പര്‍താരത്തെ ഹോളിവുഡിന് സംഭാവന ചെയ്ത ചിത്രമാണ് ദ ടെര്‍മിനേറ്റര്‍. മനുഷ്യവംശത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞയെടുത്ത യന്ത്രമനുഷ്യനായി ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ നിറഞ്ഞാടി. ആദ്യഭാഗത്തില്‍ വില്ലന്‍വേഷത്തിലെത്തിയ ആര്‍നോള്‍ഡ് രണ്ടാംഭാഗത്തില്‍ നായകസ്ഥാനം ഏറ്റെടുത്തു.
ഇപ്പോഴത്തെ മുന്‍നിര സംവിധായകനായ ജയിംസ് കാമറൂണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ടെര്‍മിനേറ്റര്‍. ലോ ബജറ്റ് ചിത്രമായിരുന്ന പിരാന 2 ആണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം. ടെര്‍മിനേറ്റര്‍ കാമറൂണിന്റെയും തലവര മാറ്റിമറിച്ചു. അലൈന്‍സ്, ദ അബ്ബീസ്, ടെര്‍മിനേറ്റര്‍ 2, ട്രൂ ലൈസ്, ടൈറ്റാനിക്, അവതാര്‍ എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിരതന്നെ പിന്നീടദ്ദേഹം സൃഷ്ടിച്ചു. ടെര്‍മിനേറ്റര്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായികയായ ലിന്‍ഡ ഹാമില്‍ട്ടണുമായി പ്രണയബന്ധത്തിലാകുകയും അവര്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം രണ്ടുവര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ.
ആദ്യത്തെ ടെര്‍മിനേറ്റര്‍ ചിത്രത്തിന് 25 വയസ് പ്രായമാകുമ്പോഴാണ് ശ്രേണിയിലെ അഞ്ചാം ചിത്രം എത്തുന്നത്. ആര്‍നോള്‍ഡ് ഈ ചിത്രത്തില്‍ വയസന് യന്ത്രമനുഷ്യനായാണ് എത്തുന്നത്. ഗബ്രിയേല്‍ ലൂണയാണ് ഡാര്‍ക്ക് ഫേറ്റിലെ വില്ലന്‍ ടെര്‍മിനേറ്റര്‍. ടിം മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവായാണ് ഇത്തവണ ജയിംസ് കാമറൂണ്‍ അവതരിക്കുന്നത്. കാമറൂണിന്റെ പഴയനായികയും ജീവിതസഖിയുമായ ലിന്‍ഡ ഹാമില്‍ട്ടണും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.
Related
Related Articles
നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ: ആണ്ടുവട്ടത്തിലെ ആറാം ഞായര്‍
ആണ്ടുവട്ടത്തിലെ ആറാം ഞായര്‍ നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ മലമുകളില്‍ കയറി പന്ത്രണ്ട് അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തശേഷം അവരോടുകൂടെ താഴേക്ക്, സമതലത്തിലേക്ക് ഇറങ്ങി ശിഷ്യന്മാരോടും ജറുസലേമില്‍ നിന്നും
ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്
ഡോ. ബൈജു ജൂലിയാന്, എപ്പിസ്കോപ്പല്‍ വികാര്‍, കൊല്ലം രൂപത കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്‍ന്നുവന്ന രാജ്യമാണ് വേണാട്
കെസിവൈഎം കൊച്ചി രൂപതയുടെ കലോത്സവം ‘ഫെസ്റ്റാ 2020’ ന് തുടക്കമായി.
കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന കെ.സി.വൈ.എം. കൊച്ചി രൂപതാ കലോത്സവം ‘Festa 2020’ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു