ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ് റാലി. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ദേശ് ജാഗരണ്‍ അഭിയാനും തുടക്കമായി.
നൂറുകണക്കിന് ട്രാക്ക്ടറുകളുമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം
ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ
പ്രളയബാധിതര്‍ക്ക് തുണയാകുക ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്
കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു
കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന