Breaking News

ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം

ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം

നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്‌നേഹഭവനില്‍ ആര്‍പിഎഫ് ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട് വിശുദ്ധ കുരിശ് ഇടവകാംഗമാണ് എസ്.വി. ജോസ്.
ജോസിന്റെ സമയോചിതമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് പറഞ്ഞു. വെളിയംകോട് ഇടവക വികാരി ഫാ. ബനഡിക്ട്, മുന്‍ വികാരി ഫാ. ജോസഫ് പാറാങ്കുഴി തുടങ്ങിയവര്‍ ജോസിനെ അഭിനന്ദിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45നായിരുന്നു ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറപ്പെട്ട് തഞ്ചാവൂര്‍ വരെ പോകുന്ന ഉഴവന്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് 10 വയസുകാരി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ അകപ്പെട്ടത്. തീര്‍ത്ഥാടന യാത്രക്കായെത്തിയ ബീഹാര്‍ സ്വദേശിനി ആന്‍മോള്‍ ശര്‍മ്മയാണ് അപകടത്തില്‍പ്പെട്ടത്. പിതാവ് അശ്വനികുമാര്‍ കുട്ടിക്കൊപ്പമുണ്ടായിരുന്നു. യാത്ര പുറപ്പെട്ട ട്രെയിനില്‍ കൈയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടി കയറിയെങ്കിലും വാതിലിലെ കമ്പിയില്‍ ഒരുകൈക്ക് മാത്രം പിടികിട്ടിയ കുട്ടി പഌറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു. കാലുകള്‍ പൂര്‍ണ്ണമായും തൂങ്ങിക്കിടന്ന് 10 മീറ്ററോളം ഓടിയ ട്രെയിനില്‍നിന്ന് ജോസ് കുട്ടിയെ തൂക്കിയെടുക്കുകയായിരുന്നു.
അപകട സിഗ്‌നല്‍ മുഴക്കിയതിനെ തുടര്‍ന്ന് ട്രെയില്‍ ഉടനെ നിര്‍ത്തിയിട്ടു. 10 മിനിറ്റിനുശേഷം കുട്ടിയും പിതാവും സുരക്ഷിതരായി ട്രെയിനില്‍ കയറി യാത്ര തുടര്‍ന്നു. രാജ്യത്തെ വിവിധ റെയില്‍വെസ്‌റ്റേഷനുകളില്‍ ജോലിചെയ്തിട്ടുളള ജോസ് നാലരവര്‍ഷമായി ചെന്നൈ എഗ്മോറിലാണ് ജോലി നോക്കുന്നത്. ആര്‍പിഎഫ് ജവാന്‍ ജോസിന്റെ ഇടപെടലാണ് തന്റെ മകള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് തഞ്ചാവൂരിലെത്തിയ കുട്ടിയുടെ പിതാവ് അശ്വനികുമാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സതേണ്‍ റെയില്‍വെ ഡിജിപി ഡോ. ശൈലേന്ദ്ര ബാബു ജോസിനെ അഭിനന്ദിക്കുകയും പാരിതോഷികം നല്കുകയും ചെയ്തു.
മാറനല്ലൂര്‍ വെളിയംകോട് സ്വദേശിനി ഷൈജ കെ.ജി.യാണ് ജോസിന്റെ ഭാര്യ. മകള്‍ അനാമിക മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

 

അനില്‍ ജോസഫ്


Related Articles

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തലശേരി: പാനൂരിനടുത്ത പാലത്തായി സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ഇതേ സ്‌കൂളിലെ അധ്യാപകനും ബിജെപി-ആര്‍എസ്എസ് നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ(45) പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*