Breaking News

ട്രെയിന്‍-വിമാന സര്‍വീസുകള്‍ മേയ് 3 വരെ ഇല്ല

ട്രെയിന്‍-വിമാന സര്‍വീസുകള്‍ മേയ് 3 വരെ ഇല്ല

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മേയ് മൂന്ന് വരെ ട്രെയിന്‍-വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 14ന് ശേഷം ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് അഭ്യൂഹം പടര്‍ന്നിരുന്നു. ഇതിനിടെയാണ് റെയില്‍വേ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകളുണ്ടാകുമെങ്കിലും പൊതുയാത്രാനിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിക്കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു.
മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് മേയ് മൂന്ന് അര്‍ധരാത്രി 11.59 വരെ നീട്ടിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി. അതേസമയം, കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താം.



Related Articles

ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല .

ആലുവ സെൻ്റ് സേവ്യേഴ്സിന് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഫൈവ് സ്റ്റാർ റാങ്കിംഗ് ദേശീയാംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ദേശീയ ഇന്നവേഷൻ റാങ്കിങ്ങിൽ സെൻ്റ് സേവ്യേഴ്സിന് ഫൈവ് സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് ഇടപെടല്‍ അനിവാര്യം -ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംഘാടനത്തിനും ശാക്തീകരണത്തിനും കാര്യക്ഷമമായ ഇടപെടല്‍അനിവാര്യമാണെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*