ഡിസംബർ 6 ലത്തീൻ കത്തോലിക്ക സമുദായദിനം

ഡിസംബർ 6 ലത്തീൻ കത്തോലിക്ക സമുദായദിനം

സഹോദരന്റെ കാവലാളാകുക

 

സ്വന്തം ഏകാന്തതകൾക്ക് കാവൽക്കാരനാകാനാണ് കോവിഡ് കാലം നമ്മെ നിർബന്ധിച്ചത്. കൊറന്റയിൻ എന്നു പറഞ്ഞാൽ എല്ലാവരിൽ നിന്നും അകന്ന് ഒറ്റക്കാകുക എന്നതാണല്ലോ?

ഈ കാലത്തെ പരിശുദ്ധ ഫ്രാൻസിസ് പാപ്പഎത്ര സുന്ദരമായി ചിത്രീകരിച്ചു. “ഇരുണ്ട മേഘങ്ങൾ ഉരുണ്ടു കൂടിയ ലോകം”

 

ഈ കാലത്തും നന്മയുടെ വഴിവിളക്കുകൾ ഉയർത്തി പിടിക്കുന്ന ചിലരുണ്ട്. കുമ്പളങ്ങിയിലെ മേരി ചേച്ചിയെപ്പോലെ. ഒരേസമയം കോവിഡും കടലാക്രമണവും ആകുലപ്പെടുത്തിയ ചെല്ലാനത്തേയ്ക്ക് തന്റെ ദാരിദ്ര്യത്തിൽ നിന്നും ഒരു പൊതിച്ചോറ് കൈമാറിയ മേരി ചേച്ചി. ചോറിനോടൊപ്പം 100 രൂപ നോട്ടും. ദാരിദ്ര്യത്താൽ വലയുന്ന സഹോദരന് പൊതിച്ചോറും 100 രൂപയും.

ഭൂമിയുള്ളിടത്തോള്ളം കാലം മറക്കുമോ ഈ നന്മ മരത്തെ?

 

*നാട്ടുമനുഷ്യരാണ് ഇപ്പോൾ ഫിലോസഫി പഠിപ്പിക്കുന്നത്*

 

മലയാളം വാരികയിൽ താഹ മാടായി എഴുതിയ കുറിപ്പ് പലവട്ടം വായിച്ചു. പള്ളി പെരുന്നാളുകൾ കൊണ്ട് ജീവിതം പൊലിപ്പിച്ചവർ കോവിഡിനെ സിദ്ധാന്തവത്കരിക്കുന്നു. ബലൂൺ വിൽക്കാൻ വന്നവൻ പറയുക; മന്ഷ്യര്ടെ കാറ്റ് പോയില്ലേ? ഒറ്റവരിക്കൊണ്ട് ബലൂൺ വിൽപ്പനക്കാരൻ എല്ലാം പറഞ്ഞു. പിന്നെഅയാളുടെ സങ്കടം കുട്ടികളെ ഓർത്താണ്.

മക്ക്ള്‌ടെ കാര്യാ കഷ്ടം. ആകാശം കാണ്ന്ന്ന്ന്ല്ലല്ലൊ. മുഴുവൻ നേരോം മൊബൈലിൽത്തന്നെ. പഠിപ്പ് അതിലാണല്ലോ. ബലൂൺ പറപ്പിക്കുമ്പോൾ മക്കള് ആകാശം കാണുന്ന് …

 

പൊരി വിറ്റു ജീവിച്ച മനുഷ്യൻ പറയുന്നത്. “ആകെ എരിപൊരിയാണ് ജീവിതം”

 

പള്ളി മുറ്റത്ത് ഞങ്ങൾ കണ്ട നാടകങ്ങൾ എത്രയെത്ര? അരങ്ങുകൾ അനാഥമായി. നാടകനടന്മാർക്ക് ഒട്ടും വരുമാനമില്ല.

 

“കുരിശിന്റെ വഴി” എന്നത് ഞങ്ങൾക്ക് ചന്തയുടെ വഴിയാണ്. ആ വഴി അടഞ്ഞുകിടക്കുന്നു. അവിടെ കച്ചവടം ചെയ്തവർ ജീവിതത്തിന്റെ കുരിശ് പേറുകയാണ്.

 

അതുകൊണ്ട് തന്നെയാണ്

KRLCC ഈ സമുദായ ദിനത്തിൽ ഉറക്കെ പറയുന്നത്.

*സഹോദരന്റെ കാവലാളാകുക*

 

ഫ്രാൻസിസ് പാപ്പ പറയുന്നു: ജീവിതത്തെ ആർക്കും ഒറ്റയ്ക്ക് നേരിടാനാവില്ല. ഭാവിയിലേക്ക് ഉറ്റുനോക്കി കൊണ്ട് പരസ്പരം സഹായിക്കാൻ കഴിയും. ഒന്നിച്ച് സ്വപ്നം കാണുന്നത് എത്ര പ്രധാനമാണ്. ഏക മാനവ കുടുംബം എന്ന നിലയിലും “ഭൂമി”യുടെ മക്കൾ എന്ന നിലയിലും അവന്റെയും അവളുടെയും സമ്പന്നതയെ ഉൾക്കൊണ്ടു കൊണ്ട് അവരുടെ സ്വന്തം ശബ്ദത്തോട് ചേർന്നു നിന്നുകൊണ്ടും നമ്മുക്കൊരുമിച്ച് സ്വപ്നം കാണാം.

” കാരണം നാം സഹോദരി സഹോദരന്മാരാണ്.”

 

എവിടെ നിന്റെ സഹോദരൻ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടവരും.

 

ആശംസകളോടെ

 

ഷാജി ജോർജ്

വൈസ് പ്രസിഡന്റ്

KRLC


Tags assigned to this article:
latin catholicsamudaya dinam

Related Articles

സ്പ്രിങ്ക്ളെര്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍  ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക

പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത്

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍

ഇന്ത്യയുടെ മതനിരപേക്ഷ സ്വരൂപത്തെ പൗരത്വ നിയമഭേദഗതിയിലൂടെ രായ്ക്കുരാമാനം പാര്‍ലമെന്റില്‍ മാറ്റിപ്പണിതവര്‍ക്കെതിരെ രാജ്യത്തെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും തെരുവുകളിലും യുവജനങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും രോഷാഗ്നി ആളിപ്പടരുകയാണ്. ജനകീയപ്രക്ഷോഭങ്ങളെ രാജ്യദ്രോഹികളുടെ കലാപമായി ചിത്രീകരിക്കാനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*