ഡെമോക്ലിസിന്റെ വാള് പ്രതികാരാഗ്നിയോടെ പി.ചിദംബരത്തിന്റെ ശിരസിനുമുകളില്‍ തൂങ്ങിയാടുന്നു

2010 ജൂലൈ 25ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിന്റെ കുടുംബം വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ ഇവയാണ് അമിത്ഷായ്ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. 2010 ഒക്ടോബര്‍ 29ന് കോടതി ഷായക്ക് ജാമ്യം അനുവദിച്ചു. രണ്ടുവര്‍ഷം ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി വിലക്ക് നീക്കംചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നായിരുന്നു പി. ചിദംബരത്തിനെതിരെ അമിത്ഷാ നടത്തിയ ആരോപണം.
2019 ഓഗസ്റ്റ് 21 രാത്രി 9.15ന് ചിദംബരത്തിന്റെ വീടിന്റെ ഗെയ്റ്റ് പൂട്ടിയതിനാല്‍ സിബിഐ ഉദ്യോഗസ്ഥര്‍ മതില് ചാടിക്കടന്ന് കസ്റ്റഡിയിലെടുത്ത് സിബിഐ ആസ്ഥാനത്ത് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികാരത്തിന്റെ പകയുള്ള പാമ്പ് അവസരം നോക്കി കാത്തുകിടക്കുകയായിരുന്നു. തന്നെ കൊത്തിയ അതേ പാമ്പിനെക്കൊണ്ടുതന്നെ പ്രതിയോഗിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
അറസ്റ്റിനുമുമ്പ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞത് ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതം സ്വാതന്ത്ര്യം എന്നിവയിലൊന്ന് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ മടികൂടാതെ പറയും, സ്വാതന്ത്ര്യം. സ്വാതന്ത്ര്യം, അതു നേടാനും സംരക്ഷിക്കാനും നാം പോരാടേണ്ടതുണ്ട്.
ചിലര്‍ക്ക് ആശങ്കയും ഒട്ടേറെപേര്‍ക്ക് അനിശ്ചിതത്വവുമുണ്ടാക്കിയ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ഐഎന്‍എക്സ് മീഡിയ കേസില്‍ ഞാനും എന്റെ കുടുംബവും കുറ്റം ചെയ്തതായി ആരോപണമുണ്ടായിട്ടില്ല. ഞങ്ങള്‍ക്കെതിരെ കുറ്റപത്രങ്ങള്‍ ഒരു കോടതിയുടെയും മുന്നിലില്ല. ഞാന്‍ എന്തെങ്കിലും കുറ്റം ചെയ്തതായി സിബിഐ എഫ്ഐആറില്‍ പറയുന്നില്ല. ഞാനും എന്റെ മകനും വലിയ തെറ്റുചെയ്തുവെന്ന പ്രതീതിയാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കള്ളം പറയുന്നതു ശീലമാക്കിയവര്‍ പ്രചരിപ്പിക്കുന്ന നുണയാണിത്. ഞാന്‍ നിയമത്തില്‍നിന്ന് ഒളിച്ചോടുന്നില്ല, നിയമത്തിന്റെ സംരക്ഷണം തേടുകയാണ്.
അന്യായമായി എനിക്കെതിരെ നടപടി സ്വീകരിച്ചാലും ഞാന്‍ നിയമത്തെ ബഹുമാനിക്കും.
പി. ചിദംബരവും കുടുംബവും ഐഎന്‍എക്സ് മീഡിയ ന്യൂസ് കേസുകളില്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ഞാന്‍ പറയില്ല. അതു നിശ്ചയിക്കേണ്ടത് കോടതിയാണ്. തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടണം. രാഷ്ട്രീയ പകപോക്കലിന് നിയമസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തരുത്. നമ്മുടെ അയല്‍സംസ്ഥാനത്ത് നടന്ന പാതിരാനാടകങ്ങള്‍ നാം മറന്നുതുടങ്ങിയിരിക്കുന്നു. ജയലളിതയും കരുണാനിധിയും ഇരുട്ടിന്റെ മറവില്‍ നടത്തിയ അന്തര്‍നാടകങ്ങള്‍. നിയമപാലകരെ ഉപയോഗിച്ച് പരസ്പരം അപമാനിക്കുന്നതും വസ്ത്രാക്ഷേപം നടത്തുന്നതും സ്വന്തം ചാനലുകള്‍ ഇതിന് ഉപയോഗപ്പെടുത്തുന്നതും നാം കണ്ടതാണ്.
അടിയന്തരാവസ്ഥക്കാലത്തും പിന്നീടും ഇതരപാര്‍ട്ടി നേതാക്കളോടും അനുവര്‍ത്തിച്ച നയങ്ങള്‍ ഇന്നും ശത്രുപക്ഷത്ത് പതിയിരുന്ന് ആക്രമിക്കുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ‘ദേശീയത’ ഒരു വികാരവും അഭിമാനവുമായി ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചു എന്നുപറയാന്‍ സാധിക്കുമോ.?
പ്രളയത്തില്‍ ഒഴുകിപ്പോയ ജീവിതങ്ങള്‍ക്കുമുന്നില്‍ നാം നമിക്കുന്നു, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് രാഷ്ട്രനേതാക്കള്‍ നടത്തുന്നത് മൂന്നാംകിട രാഷ്ട്രീയ പ്രസംഗങ്ങളാണ്. അവിടെ രക്തസാക്ഷികള്‍ക്കോ മഹാത്മാവിനോ ചാച്ചാജിക്കോ സ്ഥാനമില്ല.രാഷ്ട്രം എന്നത് ഞാനാണ്. ഞാന്‍ തന്നെയാണ് രാഷ്ട്രം.അടുത്ത വിദേശയാത്ര. ഉടന്‍ പുറപ്പെട്ടുകഴിഞ്ഞു.
Related
Related Articles
നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി
റവ.ഡോ. ഗ്രിഗറി ആര്‍ബി നെയ്യാറ്റിന്‍കര രൂപതാസ്ഥാപനത്തിന്റെ 24-ാം വാര്‍ഷികവും രൂപതാധ്യക്ഷനായ ഡോ. വിന്‍സെന്റ് സാമുവേലിന്റെ മെത്രാഭിഷേകത്തിന്റെ 24-ാം വാര്‍ഷികവും സമുചിതം ആഘോഷിച്ചു. രൂപതാ സ്ഥാപന ദിനമായ നവംബര്‍
വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം
മനുഷ്യനായി തീര്‍ന്ന തമ്പുരാന് അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്നേഹത്തിന്റെ ആ
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു
പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ