Breaking News

ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്

ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്

എറണാകുളം: എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്ആര്‍സിപി) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ എട്ടിന് എഡിന്‍ബറോയില്‍ നടക്കുന്ന ബിരുദദാനസമ്മേളനത്തില്‍വച്ച് ബഹുമതി ഡോ. ജോര്‍ജ് തയ്യലിന് സമര്‍പ്പിക്കും.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ഓസ്ട്രിയായിലെ നാഷണല്‍ ബോര്‍ഡില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഫെലോഷിപ്പ് ലഭിച്ചു. ജര്‍മന്‍ ഹാര്‍ട്ട് സെന്ററില്‍ സേവനമനുഷ്ഠിച്ചു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെയും ഫെലോഷിപ്പും ലഭിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക മേധാവി കൂടിയാണ് ഡോ. ജോര്‍ജ് തയ്യില്‍.
ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, സ്ത്രീകളും ഹൃദ്രോഗവും, ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും തുടങ്ങി ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ്, കെസിബിസി അവാര്‍ഡ്, മുഖ്യമന്ത്രിയില്‍ നിന്നുള്ള ആരോഗ്യരത്‌ന അവാര്‍ഡ്, സര്‍വോദയം കുര്യന്‍ അവാര്‍ഡ്, ഗുഡ്‌നസ് ടിവി അവാര്‍ഡ് തുടങ്ങി മികച്ച ഡോക്ടര്‍ക്കും ഗ്രന്ഥകാരനുമുള്ള ഒമ്പത് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഹൃദ്രോഗവിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാഡമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫിയുടെ സംസ്ഥാന പ്രസിഡന്റാണ് ഡോ. ജോര്‍ജ് തയ്യില്‍. ജീവനാദത്തിന്റെ കോളമിസ്റ്റും ടി.വി. പ്രഭാഷകനുമാണ്.


Tags assigned to this article:
dr george thayyilfellowship

Related Articles

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം, ഭാഗം-2

റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ 3.  കേരള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ പൗരാണികകാലം മുതലേയുള്ള ഭക്താനുഷ്ഠാനമാണ് മെയ്മാസ ഭക്തി. മെയ്മാസം പരിശുദ്ധ മാതാവിന്റെ വണക്കമാസമായാണ് കേരളസഭ ആഘോഷിക്കുന്നത്. മാന്നാനത്ത്

കറുത്ത മരണത്തിന് മറുപടി നല്കി ഓബര്‍ആമര്‍ഗൗ

പതിനാലാം നൂറ്റാണ്ടില്‍ 200 ദശലക്ഷംയൂറോപ്പുകാരെ ദാരുണമായി കൊന്നൊടുക്കിയ പ്ലേഗ്ബാധ മാനവചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ മഹാമാരിയായി കണക്കാക്കപ്പെടുന്നു. 1346നും 1353നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍, പ്രധാനമായി യൂറോപ്പിലും പിന്നെ

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*